‘പോഷകാഹാര മാസാചരണം’ തുടങ്ങി

ഐസിഡിഎസ് മാനന്തവാടി അഡിഷണൽ പ്രൊജെക്ടിലെ നടക്കൽ അങ്കണവാടിയിൽ വെച്ച് നടത്തിയ പോഷകാഹാര മാസാചരണത്തിൻ്റെ ഭാഗമായി ”ഒരു തൈ നടാം അമ്മയുടെ പേരിൽ” എന്ന പരിപാടി സംഘടിപ്പിച്ചു.
മാനന്തവാടി അഡിഷണൽ സി ഡി പി ഒ ജീജ എം യോഗത്തിന് സ്വാഗതം പറയുഞ്ഞു.വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുധി രാധാകൃഷ്ണൻ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി പോഷൻ മാ പരിപാടി ഉദ്‌ഘാടനം ചെയുകയും ആസ്പിരേഷൻ ബ്ലോക്കായതിനാൽ പോഷൻ മായ്ക്ക് പ്രാധന്യമുണ്ടെന്നും പറഞ്ഞു എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് അഹമ്മദ്ക്കുട്ടി ബ്രാൻ മുഖ്യ പ്രഭാഷണം നടത്തി. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമത് ഇ.കെ ,എ എൽ എം സി അംഗം ബാലഗോപാലൻ എം കെ എന്നിവർ ആശംസ നേർന്നു..പോഷൻ മാ പ്രതിജ്ഞ എൻ എൻ എം കോഓർഡിനേറ്റർ ശ്രുതിഷ്മ ശിവദാസ് ടി ചൊല്ലി കൊടുത്തു.പരിപാടിയിൽ ഐ സി ഡി എസ് സൂപ്പർവൈസർമാരായ സുജാത പി ഡി,ഉദയ ഒ എ ,പ്രീത പി വി ,സുമിത എം എന്നിവരും അങ്കണവാടി ടീച്ചർമാരും ,എ എൽ എം സി അംഗങ്ങളും, എസ് ടി പ്രൊമോട്ടർമാർ ,രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. രക്ഷിതാവായ നസീമ എന്ന അമ്മയുടെ പേരിൽ ബ്ലോക്ക് പ്രസിഡണ്ട് ഫല വൃക്ഷ തൈ നട്ടു. ഫല വൃക്ഷ തൈകളായ ഓറഞ്ച്,റംബൂട്ടാൻ, ആത്ത ,ചാമ്പ ,ഒട്ടുമാവ്, പഞ്ചാരനെല്ലി തുടങ്ങിയവയാണ് നട്ടത്.ഐ സി ഡി എസ് സൂപ്പർവൈസർ സുജാത പി ഡി നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Previous post ചീയമ്പം പള്ളിയിൽ ഓർമ്മ പെരുന്നാളിന് ഒരുക്കങ്ങൾ ആരംഭിച്ചു.
Next post ഉരുൾപൊട്ടലിൽ കരുതലായവർക്ക് സ്നേഹാദരം 9-ന് ചുണ്ടേൽ പാരീഷ് ഹാളിൽ.
Close

Thank you for visiting Malayalanad.in