ചീയമ്പം പള്ളിയിൽ ഓർമ്മ പെരുന്നാളിന് ഒരുക്കങ്ങൾ ആരംഭിച്ചു.

പുൽപ്പള്ളി: സർവ്വമത തീർത്ഥാടന കേന്ദ്രമായ ചീയമ്പം മാർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 3 വരെ നടത്തപ്പെടുന്ന പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവായുടെ ഓർമ്മ പെരുന്നാളിന് ഒരുക്കങ്ങൾ ആരംഭിച്ചു. വികാരി ഫാ. മത്തായിക്കുഞ്ഞ് ചാത്തനാട്ട്കുടി ചെയർമാനായും, ട്രസ്റ്റി വർഗീസ് തോട്ടത്തിൽ വൈസ് ചെയർമാനായും സെക്രട്ടറി യാക്കോബ് പള്ളത്ത് ജനറൽ കൺവീനറായും റെജി ആയത്തുകുടിയിൽ പബ്ലിസിറ്റി കൺവീനറായും ആഘോഷ കമ്മിറ്റിക്ക് രൂപം നൽകി. വിവിധ സബ് കമ്മിറ്റികളും യോഗം തെരഞ്ഞെടുത്തു. മുണ്ടക്കൈ ചൂരൽമല ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ പെരുന്നാൾ ആഘോഷങ്ങൾ ഒഴിവാക്കി നടത്തുവാൻ യോഗം തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ‘ഉരുൾപൊട്ടൽ ദുരന്തത്തിനിടെ ജനങ്ങളെ സർക്കാരിൽ നിന്നകറ്റാൻ എ.ഡി.ജി.പി. അജിത്ത് കുമാർ ഗൂഢശ്രമം നടത്തിയെന്ന് സി.പി.ഐ..
Next post ‘പോഷകാഹാര മാസാചരണം’ തുടങ്ങി
Close

Thank you for visiting Malayalanad.in