കർമാൻ രേഖ കടന്ന ഏറ്റവും പ്രായം കുറഞ്ഞ വനിത കാർസെൻ കിച്ചൻ.

ടെക്സസ് : ബഹിരാകാശത്തിന്റെ അതിരായ കർമാൻ രേഖ കടന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതയെന്ന നേട്ടം 21 വയസ്സുള്ള കാർസെൻ കിച്ചൻ സ്വന്തമാക്കി .. സ്വകാര്യ ബഹിരാകാശ കമ്പനിയായ ബ്ലൂ ഒറിജിന്റെ്റെ എട്ടാം ബഹിരാകാശദൗത്യമായ എൻ.എസ്-26- ൻ്റെ ഭാഗമായാണ് മറ്റ് അഞ്ചുപേരോടൊപ്പം കാർസെൻ കർമാൻ രേഖ കടന്നത്. വ്യാഴാഴ്ച ടെക്‌സസിലെ കമ്പനിയുടെ വിക്ഷേപണ കേന്ദ്രത്തിൽ നിന്നു പറന്നുയർന്ന ‘ന്യൂ ഷെപ്പേർഡ്’ റോക്കറ്റിലാണ് സംഘം ബഹിരാകാശത്തെത്തിയത്. പത്തുമുതൽ 11 മിനിറ്റുവരെ നീണ്ടുനിൽക്കുന്നതായിരുന്നു യാത്ര. ഭൂമിയിൽ നിന്നും 100 കിലോമീറ്റർ അകലെയുള്ള കർമാൻ ലൈൻ കടക്കുന്ന യാത്രികർക്ക് ഭൂമിയുടെ ഭൂമിയുടെ വളവ് നേരിൽ കാണാനും ഏതാനും മിനിറ്റുകളോളം പേടകത്തിനുള്ളിൽ
ഭാരമില്ലായ്മ അനുഭവിക്കാനും അവസരം ലഭിക്കും. നോർത്ത് കരോലീന സർവകലാശാലയിലെ വിദ്യാർഥിനിയാണ് കാർസെൻ. ഇന്ന് രാവിലെ കാർസെൻ തൻ്റെ ഇൻസ്റ്റ ഗ്രാം പേജിൽ വീഡിയോ പങ്കുവെച്ച് ആഹ്ലാദം പ്രകടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഭ്രൂണം വാദിയും സർക്കാർ പ്രതിയുമായ കാലാവസ്ഥകേസിൽ സുപ്രധാന വിധിയുമായി ദക്ഷിണ കൊറിയൻ ഭരണഘടനാ കോടതി.
Next post ദുരിത ബാധിതർക്ക് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ആറ് വീടുകൾ വെച്ച് നൽകും .
Close

Thank you for visiting Malayalanad.in