ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് കരുത്തുപകരാൻ ഫ്ലെയർ എഡിഷൻ രണ്ട് ഇന്ന് ബത്തേരിയിൽ
ബത്തേരി: ഫ്ലെയർ സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയുടെ തുടർച്ചയായി 2024 25 അധ്യായന വർഷത്തെ വിദ്യാഭ്യാസ പദ്ധതിയായ ഫ്ലെയർ 2.0 ഉദ്ഘാടനം ആഗസ്റ്റ് 31 ന് രാവിലെ 10 മണിയ്ക്ക് മീനങ്ങാടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തുന്നു. ബത്തേരി നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് കരുത്ത് പകരുന്നതിനും ,അവരുടെ അഭിരുചിക്കനുസൃതമായി വിദ്യാഭ്യാസ- തൊഴിൽ മേഖലകൾ തിരഞ്ഞെടുക്കുന്നതിനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ബത്തേരി നിയോജകമണ്ഡല നിയമസഭാ സാമാജികൻ ശ്രീ ഐ സി ബാലകൃഷ്ണൻ എംഎൽഎ പോളിസി വിദഗ്ധസംഘമായ വീ- ക്യാൻ സോഷ്യൽ ഇന്നൊവേറ്റേഴ്സ് ടീമിൻറെ സഹകരണത്തോടെ രൂപകല്പന ചെയ്ത പദ്ധതിയുടെ ആദ്യഘട്ടം വളരെ വിജയകരമായി പൂർത്തിയാക്കുകയുണ്ടായി. ആദ്യഘട്ടത്തിൽ കേന്ദ്ര സർവകലാശാല പരീക്ഷയുടെ കോച്ചിങ്ങുകൾ, ഫ്ലെയർ മെഗാ സ്കോളർഷിപ്പ് എക്സാം, ഫ്ലെയർ സക്സസ് പാത്ത് തുടങ്ങി നിരവധി പ്രോഗ്രാമുകൾ ഫ്ലെയർ പദ്ധതിയ്ക്ക് കീഴിൽ നടത്തപ്പെടുകയുണ്ടായി.അധ്യാപകരുടെയും രക്ഷിതാക്കളുടെയും അഭിപ്രായങ്ങൾ ഉൾക്കൊണ്ടുകൊണ്ടാണ് 2024- 25 അധ്യാന വർഷത്തിലേയ്ക്കുള്ള ഫ്ലെയർ 2.0 എൽപി മുതൽ കോളേജ് തലം വരെയുള്ള വിദ്യാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.