ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരില്‍ 110 കുടുംബങ്ങള്‍ക്ക് തമിഴ്നാട് തൗഹീദ് ജമാഅത്ത് 5,000 രൂപ വീതം നല്കി. ചെന്നൈ ആസ്ഥാനമായി 30 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രസ്ഥാനമാണ് തമിഴ്നാട് തൗഹീദ് ജമാഅത്ത് എന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളം, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ പ്രസ്ഥാനത്തിനു ഘടകങ്ങളുണ്ട്. ഉരുള്‍പൊട്ടലിനെക്കുറിച്ച അറിഞ്ഞയുടന്‍ സേവന-സഹായ സന്നദ്ധത അറിയിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ദുരന്തത്തിന്റെ ആദ്യ ദിനങ്ങളില്‍ ബന്ധുവീടുകളിലേക്കു താത്കാലികമായി താമസം മാറ്റിയതടക്കം കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിന് ഒന്നര ടണ്‍ ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചു. ദിവസങ്ങളോളം സേവന രംഗത്ത് പ്രവര്‍ത്തകര്‍ സജീവമായിരുന്നു. കൊവിഡ്, പ്രളയ കാലത്തും സംഘടന വയനാട്ടില്‍ സഹായം എത്തിച്ചിരുന്നു. പ്രളയകാലത്തുമാത്രം 1.4 കോടി രൂപയുടെ സഹായമാണ് ലഭ്യമാക്കിയതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
മേപ്പാടി : ആധുനിക വൈദ്യശാസ്ത്ര മേഖലയിൽ രോഗ നിർണ്ണയത്തിന് ഗണനീയമായ സ്ഥാനമുള്ള റേഡിയോളജി & ഇമേജിങ് സയൻസസ് വിഭാഗത്തിൽ സ്ഥാപിച്ച അത്യാധുനിക സി ടി സ്കാൻ മെഷീൻ...
മൂലങ്കാവ് യൂണിറ്റിൽ നടന്ന ക്രിസ്തുമസ് പുതുവത്സരാഘോഷവും, ജനപ്രതിനിധികൾക്കുള്ള സ്വീകരണവും സുൽത്താൻ ബത്തേരി നഗരസഭ വൈസ് ചെയർമാൻ എം.ജി.ഇന്ദ്രജിത്ത് ഉദ്ഘാടനം ചെയ്തു.യൂണിറ്റ്,മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപറമ്പിൽ അധ്യക്ഷത വഹിച്ചു.ബത്തേരി...
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് മുന്നോടിയായി പ്രൊമോ റൺ സംഘടിപ്പിച്ചു. രാവിലെ ആറിന് രാജേന്ദ്ര മൈതാനത്ത് നിന്നാരംഭിച്ച റൺ ഫെഡറൽ ബാങ്ക് റീജണൽ ഹെഡും...
ബത്തേരി : ലെൻസ്ഫെഡ് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് ജില്ലാ പ്രസിഡണ്ട് അറക്കൽ ഹാരിസ് പതാക ഉയർത്തി. ജില്ലാ ജോയിൻ്റ് സെക്രട്ടറി മുസ്തഫ അനുശോചന പ്രഭാഷണം...
കൽപ്പറ്റ: മെക് 7 വയനാട് ജില്ലാ മെഗാ സംഗമം കൽപ്പറ്റ എം.സി.എഫ് പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ വിപുലമായ ജനപങ്കാളിത്തത്തോടെ നടന്നു. മെക് 7 സ്ഥാപകനും ക്യാപ്റ്റനുമായ സലാഹുദ്ദീൻ...