എല്ലാ ജപ്തി നടപടികളും നിർത്തി വെക്കണം: സ്വതന്ത്ര കർഷക സംഘം

മാനന്തവാടി: വയനാടിന്റെ നിലവിലുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ബാങ്കുകളും മറ്റും നടത്തുന്ന എല്ലാ ജപ്തി നടപടികളും നിർത്തിവെക്കണമെന്ന് സ്വാതന്ത്ര കർഷക സംഘം മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പേമാരിയും മറ്റു പ്രതികൂല സാഹചര്യങ്ങളും കാരണം കർഷകരുൾപ്പെടെ എല്ലാ വിഭാഗവും സാമ്പത്തിക പ്രയാസം അനുഭവിക്കുകയാന്നെന്ന് യോഗം ചൂണ്ടിക്കാട്ടി. പ്രസിഡന്റ് മായൻ മുതിര അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി.കെ.അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. മേപ്പാടി ദുരന്ത ബാധിതരുടെ പുനരധിവാസം സംബന്ധിച്ച സർക്കാറിന്റെ അവ്യക്തതക്കെതിരെ ജില്ലാ കമ്മറ്റി സെപ്തം. രണ്ടിന് നടത്തുന്ന കലക്റ്ററേറ്റ് മാർച്ചിൽ നൂറ് പ്രവർത്തകരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. പുഴക്കൽ ഉസ്മാൻ, കെ.കുഞ്ഞമ്മദ്, എ.കെ. ഇബ്രാഹിം, വെട്ടൻ മമ്മുട്ടി ഹാജി, അത്തിലൻ ഇബ്രാഹിം ഹാജി, വി.സി. അമ്മദ്, വി. പോക്കർ, ഉസ്മാപള്ളിയാൽ,യൂസുഫ് തുരുത്തിയിൽ, നാസർ കേളോത്ത്, സെയ്ത് മുഹമ്മദ്, യു.മൊയ്തു, പി. കുഞ്ഞബ്ദുല്ല, വി. മായൻ, സി.വി. അന്ത്രു, കെ.എം. മമ്മുട്ടി, മൊയ്തുട്ടി ചർച്ചയിൽ പങ്കെടുത്തു. സെക്രട്ടറി സലീം കെ.സി സ്വാഗതം പറഞ്ഞു. തരുവണ സഹകരണ ബേങ്ക് പ്രസിഡന്റ് ഉസ്മാൻ പള്ളിയാൽ, ഡയറക്ടർ യൂസുഫ് തുരുത്തിയിൽ എന്നിവർക്ക് സ്വീകരണം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Previous post സിവിൽ എക്സൈസ് ഓഫീസർ: എൻഡ്യൂറൻസ് ടെസ്റ്റ് നാലിന്
Next post ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരില്‍ 110 കുടുംബങ്ങള്‍ക്ക് തമിഴ്‌നാട് തൗഹീദ് ജമാഅത്ത് 5,000 രൂപ വീതം നല്‍കി.
Close

Thank you for visiting Malayalanad.in