104 പിന്നിട്ട തോലൻ കുഞ്ഞബ്ദുള്ള ഹാജിയെ ‘ആയുഷ് ‘ ആദരിച്ചു
വെള്ളമുണ്ട:നൂറ്റിനാല് വയസ്സ് പിന്നിട്ട വെള്ളമുണ്ട എട്ടേനാല് തോലൻ കുഞ്ഞബ്ദുള്ള ഹാജിയെ വെള്ളമുണ്ട ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. ദീർഘകാലം കട്ടയാട് സിറ്റി മഹല്ല് ഭാരവാഹിയായി പൊതു രംഗത്തുണ്ടായിരുന്ന ഹാജി ഇന്നും ആരോഗ്യ ദൃഡ ഗാത്രതയോടെ നാട്ടിലും കുടുംബത്തിലും നിറ സാന്നിധ്യമായി തുടരുന്നു.മൂന്ന് ഭാര്യമാരുള്ള കുഞ്ഞബ്ദുള്ള ഹാജിക്ക് 21 മക്കളാണ്. പേരമക്കളും മരുമക്കളുമായി നൂറ്റി എഴുപതോളം പേരും നിലവിലുണ്ട്. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പൊന്നാട അണിയിക്കുകയും സ്നേഹോപഹാരം കൈമാറുകയും ചെയ്തു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. എം അനിൽകുമാർ, പഞ്ചായത്ത് അംഗം അബ്ദുള്ള കണിയാംകണ്ടി, ഡോ.മനു വർഗീസ്, ഡോ. ജൈസിന തുടങ്ങിയവർ സംബന്ധിച്ചു.
ഔപചാരിക വിദ്യാഭ്യാസം നേടാനുള്ള സാഹചര്യം ഇല്ലാതിരുന്നിട്ടും നന്നായി എഴുതാനും വായിക്കാനുമുള്ള കഴിവ് സ്വമേധയാ ഉണ്ടാക്കിയ ഹാജിക്ക കൃഷിയും കച്ചവടവുമെല്ലാം നന്നായി കൈകാര്യം ചെയ്തിരുന്നു. ഇപ്പോഴും കേൾവിക്കോ കാഴ്ചയ്ക്കോ കാര്യമായ പ്രയാസങ്ങളില്ല.
മേപ്പാടി : ആധുനിക വൈദ്യശാസ്ത്ര മേഖലയിൽ രോഗ നിർണ്ണയത്തിന് ഗണനീയമായ സ്ഥാനമുള്ള റേഡിയോളജി & ഇമേജിങ് സയൻസസ് വിഭാഗത്തിൽ സ്ഥാപിച്ച അത്യാധുനിക സി ടി സ്കാൻ മെഷീൻ...
മൂലങ്കാവ് യൂണിറ്റിൽ നടന്ന ക്രിസ്തുമസ് പുതുവത്സരാഘോഷവും, ജനപ്രതിനിധികൾക്കുള്ള സ്വീകരണവും സുൽത്താൻ ബത്തേരി നഗരസഭ വൈസ് ചെയർമാൻ എം.ജി.ഇന്ദ്രജിത്ത് ഉദ്ഘാടനം ചെയ്തു.യൂണിറ്റ്,മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപറമ്പിൽ അധ്യക്ഷത വഹിച്ചു.ബത്തേരി...
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് മുന്നോടിയായി പ്രൊമോ റൺ സംഘടിപ്പിച്ചു. രാവിലെ ആറിന് രാജേന്ദ്ര മൈതാനത്ത് നിന്നാരംഭിച്ച റൺ ഫെഡറൽ ബാങ്ക് റീജണൽ ഹെഡും...
ബത്തേരി : ലെൻസ്ഫെഡ് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് ജില്ലാ പ്രസിഡണ്ട് അറക്കൽ ഹാരിസ് പതാക ഉയർത്തി. ജില്ലാ ജോയിൻ്റ് സെക്രട്ടറി മുസ്തഫ അനുശോചന പ്രഭാഷണം...
കൽപ്പറ്റ: മെക് 7 വയനാട് ജില്ലാ മെഗാ സംഗമം കൽപ്പറ്റ എം.സി.എഫ് പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ വിപുലമായ ജനപങ്കാളിത്തത്തോടെ നടന്നു. മെക് 7 സ്ഥാപകനും ക്യാപ്റ്റനുമായ സലാഹുദ്ദീൻ...