തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ ദുരിതത്തിലായ വയനാട് ജില്ലയിലെ ക്ഷീരമേഖലയ്ക്ക് നല്കിയ പിന്തുണയ്ക്ക് ദേശീയ ക്ഷീര വികസന ബോര്‍ഡിന് (എന്‍ഡിഡിബി) നന്ദി രേഖപ്പെടുത്തി മില്‍മ.
ദുരന്തത്തിന്റെ വ്യാപ്തിയെക്കുറിച്ചും ക്ഷീരമേഖലയിലുണ്ടായ കനത്ത ആഘാതത്തെക്കുറിച്ചും മില്‍മ ചെയര്മാന് കെ.എസ് മണി എന്‍ഡിഡിബി ചെയര്മാന് മീനേഷ് സി ഷായെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ കന്നുകാലികള്‍ക്കായി ഒരു കോടി രൂപ വിലമതിക്കുന്ന 450 ടണ്‍ സമീകൃത കാലിത്തീറ്റ മിശ്രിതവും 100 ടണ്‍ സൈലേജും എന്‍ഡിഡിബി അനുവദിച്ചു.
ദുരന്തം 7000-ത്തിലധികം കന്നുകാലിളെ ബാധിക്കുകയും 1000 ഹെക്ടറിലധികം മേച്ചില്‍ പ്രദേശങ്ങള്‍ നശിക്കുകയും ചെയ്തു. പാല് ഉല്‍പ്പാദനത്തില്‍ പ്രതിദിനം 20,000 ലിറ്ററിലധികം നഷ്ടമാണ് സംഭവിച്ചത്.
കേരളത്തിലെ മുന്‍നിര പാല് ഉല്‍പ്പാദന മേഖലയായ വയനാടിന്റെ ക്ഷീരമേഖലയുടെ പുനരുദ്ധാരണത്തിന് എന്‍ഡിഡിബിയുടെ പിന്തുണ മീനേഷ് സി ഷാ വാഗ്ദാനം ചെയ്തു. ക്ഷീരമേഖലയുടെ സുസ്ഥിരമായ വീണ്ടെടുക്കലും വളര്‍ച്ചയും സാധ്യമാക്കുന്നതിന് വയനാട്ടിലെ ക്ഷീരകര്‍ഷക സമൂഹത്തെ പിന്തുണയ്ക്കാന്‍ എന്‍ഡിഡിബി പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം മില്‍മ ചെയര്മാന് ഉറപ്പുനല്‍കി.
ക്ഷീരമേഖലയുടെ സുസ്ഥിരമായ വീണ്ടെടുക്കലിന് തുടര്പിന്തുണയും എന്‍ഡിഡിബി വാഗ്ദാനം ചെയ്തു. ദുരിതം സാരമായി ബാധിച്ച ക്ഷീരകര്‍ഷകര്‍ക്ക് മില്‍മയുടെ മലബാര്‍ മേഖല യൂണിയന് വഴിയാണ് അവശ്യസാധനങ്ങള്‍ വിതരണം ചെയ്തത്.
വയനാട്ടിലെ ക്ഷീരകര്‍ഷകര്‍ക്ക് സഹായവുമായി അതിവേഗം എത്തിയ എന്‍ഡിഡിബിയുടെ പ്രവര്‍ത്തനത്തിന് മില്‍മയും മലബാര്‍ മേഖല യൂണിയനും നന്ദി അറിയിക്കുന്നതായി മില്‍മ ചെയര്മാന് കെ.എസ് മണി പറഞ്ഞു. എന്‍ഡിഡിബിയുടെ സമയോചിതമായ സഹായം സുസ്ഥിരമായ ക്ഷീരോത്പാദന പ്രവര്‍ത്തനങ്ങളെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മില്‍മയും മൂന്നു മേഖലാ യൂണിയനുകളും ചേര്‍ന്ന് 50 ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....