കാഞ്ഞങ്ങാട്: പകല്‍ വസ്ത്രശാലയില്‍ സെയില്‍സ്മാനായി ജോലിചെയ്യുകയും രാത്രിയില്‍ മോഷണം പതിവാക്കുകയും ചെയ്ത യുവാവിനെ ഹൊസ്ദുർഗ് പോലീസ് അറസ്റ്റുചെയ്തു.
വയനാട് അമ്ബലവയല്‍ വികാസ് കോളനിയിലെ അബ്ദുള്‍ ആബിദി(26)നെയാണ് ഇൻസ്പെക്ടർ പി. അജിത്ത്കുമാർ അറസ്റ്റുചെയ്തത്.
കാഞ്ഞങ്ങാട്ടെ ഒരു സുരക്ഷാ ജീവനക്കാരന്റെതും അതിഥി തൊഴിലാളികളായ രണ്ടുപേരുടെതും ഉള്‍പ്പെടെ നിരവധി മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചു.
കാഞ്ഞങ്ങാട് ടി.ബി. റോഡിലെയും കോട്ടച്ചേരിയിലെയും വീട്ടില്‍ കയറി മോഷണം നടത്തി. മോഷ്ടിച്ച മുതലുകള്‍ തിരൂർ, തിരുവനന്തപുരം തുടങ്ങിയവിടങ്ങളില്‍ കൊണ്ടുപോയി വില്പന നടത്തുകയാണ് ചെയ്യുന്നതെന്ന് ഇയാള്‍ പോലിസിനു മൊഴിനല്‍കി. വിവിധ സി.സി.ടി.വി. ദൃശ്യങ്ങള്‍ക്കു പിന്നാലെ സഞ്ചരിച്ച പോലീസ് പ്രതിയെ തിരിച്ചറിയുകയും ഫോണ്‍ നമ്ബർ കണ്ടെത്തി വിളിക്കുകയും ചെയ്തു.
കാഞ്ഞങ്ങാട്ടെ ഒരു വസ്ത്രാലയത്തില്‍ ജോലിചെയ്യുന്ന ഇയാളെ ഫോണ്‍ ഉപയോഗിച്ച് തന്ത്രപൂർവം പിടിക്കുകയായിരുന്നു. റിസോർട്ടിലെ കവർച്ചയുള്‍പ്പെടെ വയനാട്ടിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ എട്ട് കേസുകളുണ്ട്. ഹൊസ്ദുർഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (ഒന്ന്) കോടതി പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...