.
കരണി: സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തിനകത്തും പുറത്തുമായി മുഴുവൻ മഹല്ല് തലങ്ങളിലും ദർശനം,24 എന്ന പേരിൽ നടത്തുന്ന കുടുംബ സംഗമത്തിൻ്റെ വയനാട് ജില്ലാ തല ഉദ്ഘാടനം കരണി തഅലീമുസ്വിബ് യാൻ സെക്കണ്ടറി മദ്റസയിൽ വെച്ച് നടന്നു. ജില്ലാ സെക്രട്ടറി കാഞ്ഞായി ഉസ്മാൻ അധ്യക്ഷത വഹിച്ചു. എസ് എം എഫ് സംസ്ഥാന സെക്രട്ടറി പി സി ഇബ്രാഹീം ഹാജി ഉദ്ഘാടനം ചെയ്തു. മഹല്ല് തലങ്ങളിൽ ഇസ്ലാമിക ദഅവാ പ്രവർത്തനം നൂതനമായ രൂപത്തിൽ നടപ്പിൽ വരുത്തുക, മഹല്ല് കമ്മിറ്റികൾ ശാസ്ത്രീയമായി ശാക്തീകരിക്കൽ, ജീർണ്ണതകളെ ഇല്ലായ്മ ചെയ്യൽ തുടങ്ങി നിരവധി പദ്ധതികൾ ആവിഷ്കരിച്ചു സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള റിസോഴ്സ് പേഴ്സണിനെ ഉപയോഗിച്ച് നടപ്പിലാക്കുക എന്നതാണ് ഈ ഒരു സംഗമം കൊണ്ട് ലക്ഷ്യമാക്കുന്നത് . സംസ്ഥാന ആർ പി നൂറുദ്ദീൻ ഫൈസി വിഷയാവതരണം നടത്തി. കെ കെ അഹ്മദ് ഹാജി,അഷ്റഫ് ഫൈസി പനമരം, യൂസുഫ് ഫൈസി വാളാട്, സി കുഞ്ഞബ്ദുള്ള മാനന്തവാടി, കെ സി ആലി ഹാജി തരുവണ, പി പി കാസിം ഹാജി, അഷ്റഫ് മാസ്റ്റർ, KA നാസർ മൗലവി, എം വി സാജിദ് മൗലവി ആശംസകൾ നേർന്നു സംസാരിച്ചു. മഹല്ല് ഖത്തീബ് ശാഫി ഫൈസി പ്രാർത്ഥനക്ക് നേതൃത്വം നൽകി. സെക്രട്ടറി ഷമീർ കല്ലൻ സ്വാഗതവും. മഹല്ല് പ്രസിഡണ്ട് ഷെമീർ പാറമ്മൽ നന്ദിയും പറഞ്ഞു
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...