ഗൂഗിൾ മാപ്പ് ചതിച്ചു : കാർ തോട്ടിൽ വീണു മൂന്ന് പേർക്ക് പരിക്കേറ്റു.

ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് ബാവലിയിൽ കർണാടക ചിക്മാഗ്ലൂർ സ്വദേശികൾ സഞ്ചരിച്ച വാഹനം സുമാർ പതിനഞ്ച് അടി താഴ്ചയുള്ള തോട്ടിൽ വീണ് കർണാടക സ്വദേശികളായ മൂന്ന് പേർക്ക് പരിക്ക്പറ്റി. പരിക്ക് പറ്റിയ ബെനഡിക്ട് (67), ഡിസൂസ (60), ലോറൻസ് (62) എന്നിവരെ മാനന്തവാടി അഗ്നിരക്ഷാ സേനയുടെ ആബുലൻസിൽ ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ഗൂഗിൾ മാപ്പ് നോക്കി ഡ്രൈവ് ചെയ്തു വന്നവരാണ് അപകടത്തിൽ പെട്ടത്

Leave a Reply

Your email address will not be published. Required fields are marked *