പ്രധാനമന്ത്രി ഇന്ന് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് സന്ദർശിക്കും

മേപ്പാടി: മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്ധത്തിൽ പരിക്കേറ്റ് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നവരെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സന്ദർശിക്കും.ഗവർണർ ആരിഫ്‌ മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും മറ്റു കേന്ദ്ര സംസ്ഥാന മന്ത്രിമാരും അദ്ദേഹത്തെ അനുഗമിക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്. ഇന്നുവരെ 273 പേർ ചികിത്സ തേടിയവരിൽ 48 പേർ ഇപ്പോഴും ചികിത്സയിൽ തുടരുന്നുണ്ട്. അതിൽ 2 പേർ തീവ്ര പരിചരണ വിഭാഗത്തിലും. രോഗികൾ കൂടുതലായി കിടക്കുന്ന വാർഡുകളിലെ രോഗികളുമായി പ്രധാനമന്ത്രി സംസാരിക്കും. ഉച്ച തിരിഞ്ഞ് 2 മണിക്ക് ശേഷം എത്തുന്ന പ്രധാനമന്ത്രിയുടെ സന്ദർശനാർത്ഥം പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ആശുപത്രിയിൽ സജ്ജീകരിച്ചിട്ടുണ്ട്. ഒപ്പം ഒപി സേവനങ്ങൾ രാവിലെ 8.30 മുതൽ 11 മണിവരെ മാത്രമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 8111881175 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഉരുള്‍പൊട്ടല്‍ ദുരന്തം; വിദഗ്ധ പഠനം ആവശ്യമെന്ന് കേന്ദ്ര സംഘം
Next post വയനാട് ദുരന്തം; സര്‍ക്കാര്‍ ഇതര സംവിധാനങ്ങളുടെ സഹായം ഏകോപിപ്പിക്കാന്‍ ഐ.എ.ജി
Close

Thank you for visiting Malayalanad.in