അമ്മയുടെ ചിതാഭസ്മവുമായി ബീഹാറിലേക്ക് ; മലയാളികളുടെ സാന്ത്വനത്തിന് നന്ദി പറഞ്ഞ് രോസൻ കുമാർ

മേപ്പാടി: ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണപ്പെട്ട അതിഥിത്തൊഴിലാളിയായ അമ്മയുടെ ചിതാഭസ്മം നാട്ടിലെത്തിച്ച് മരണാനന്തര കർമ്മങ്ങൾ ചെയ്യാൻ മകന് വഴിയൊരുക്കി എസ് വൈ എസ് സാന്ത്വനം പ്രവർത്തകർ. അവസാനം സ്വന്തം ജന്മ ദേശത്തേക്ക് മടങ്ങണമെന്ന അമ്മ ഫുൽകുമാരി ദേവിയുടെ ആഗ്രഹം നടന്നില്ലെങ്കിലും അവരുടെ ചിതാഭസ്മമെങ്കിലും നാട്ടിലെത്തിക്കണമെന്ന മകന്റെ ആഗ്രഹത്തിനാണ് എസ് വൈ എസ് സാന്ത്വനം പ്രവർത്തകർ സൗകര്യമൊരുക്കിയത്. ചിതാഭ്സ്മവുമായി ബീഹാറിലെ വൈശാലി ജില്ലയിലെ ഭഗവാൻപൂരിലേക്ക് പോകേണ്ട മകൻ രവി രോസൻ കുമാറിന് വയനാട് ജില്ല എസ് വൈ എസ് സാന്ത്വനം വിമാനടിക്കറ്റും മറ്റുയാത്ര സൗകര്യങ്ങളും ഒരുക്കികൊടുത്തു.
ഹാരിസൺ എസ്റ്റേറ്റിൽ ജോലിക്കാരെയെത്തിയതാണ് രോസൻ കുമാറിന്റെ കുടുംബം. ദുരന്തത്തിൽ അമ്മ മരണപ്പെട്ടതിനു പുറമെ മൂന്നു ബന്ധുക്കളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. കൈയിലുള്ള സമ്പാദ്യങ്ങളെല്ലാം ഉരുൾപൊട്ടലിൽ ഒലിച്ചുപോവുകയും ചെയ്തു.
മർകസ് ബീഹാർ കോ ഓർഡിനേറ്ററാണ് രോസൻ കുമാറിന്റെ കുടുംബത്തിന്റെ ദയനീയ ചിത്രം സാന്ത്വനം ഹെൽപ്പ് ഡസ്കിൽ അറിയിച്ചത്. കേരള മുസ്ലിം ജമാഅത്ത് ജില്ല പ്രസിഡണ്ട് കെ ഒ അഹ്മ്മദ് കുട്ടി ബാഖവി, ജനറൽ സെക്രട്ടറി എസ് ശറഫുദ്ദീൻ, എസ് വൈ എസ് ജില്ല പ്രസിഡണ്ട് ബഷീർ സഅദി, ജന: സെക്രട്ടറി ലത്തീഫ് കാക്കവയൽ, സി എം നൗഷാദ്, നസീർ കോട്ടത്തറ, ശമീർ തോമാട്ടുചാൽ, ഡോ. ഇർശാദ്, ഫള്ലുൽ ആബിദ് എന്നിവർ ചേർന്ന് രോസനെ യാത്രയാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Previous post മൂന്നാം ദിനം ആറു ജീവൻ രക്ഷിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ
Next post കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ
Close

Thank you for visiting Malayalanad.in