വെള്ളമുണ്ട: വർഷങ്ങളായി പൊട്ടി പൊളിഞ്ഞു കിടന്നിരുന്ന വെള്ളമുണ്ട ഹൈസ്കൂൾ ഗ്രൗണ്ട് -മുണ്ടക്കൽ റോഡ് താറിങ്ങും ഗ്രൗണ്ടിന്റെ കിഴക്ക് വശത്തെ ഡ്രൈനേജ് പണിയും ജില്ലാ പഞ്ചായത്തിന്റെ 17 ലക്ഷം രൂപ വിനിയോഗിച്ച് പൂർത്തികരിച്ചതിന്റെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. മുണ്ടക്കൽ പ്രദശത്തുക്കാർക്കും വെള്ളമുണ്ട ഹൈസ്കൂൾ ഗ്രൗണ്ട് ഗുണഭോക്താകൾക്കും ഏറെ പ്രയോജനപ്രദമാകുന്ന റോഡാണിത്. റോഡുമായി ബന്ധപ്പെട്ടവരുടെ ദീർഘനാളത്തെ ദുരിതത്തിന് പുതിയ നവീകരണ പ്രവർത്തിയോടെ പരിഹാരം കണ്ടിരിക്കുകയാണെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു. മംഗലശ്ശേരി നാരായണൻ അധ്യക്ഷത വഹിച്ചു. എം. മുരളിധരൻ മാസ്റ്റർ, കെ.കെ സുരേഷ് മാസ്റ്റർ , എം. നാരായണൻ, മിഥുൻ മുണ്ടക്കൽ, ഇബ്രാഹിം എൻ തുടങ്ങിയവർ സംബന്ധിച്ചു.