വില്‍പ്പനക്കായി കൈവശം വെച്ച കഞ്ചാവുമായി യുവാവ് പിടിയില്‍

തിരുനെല്ലി: വില്‍പ്പനക്കായി കൈവശം വെച്ച കഞ്ചാവുമായി യുവാവ് പിടിയില്‍. കോഴിക്കോട്, നാലുവയല്‍, പുറക്കാട്ടേരി കോളനി, സജീര്‍(19)നെയാണ് തിരുനെല്ലി പോലീസ് അറസ്റ്റ് ചെയ്തത്. 26.07.2024 തീയതി രാവിലെ ബാവലി ചെക്ക്‌പോസ്റ്റിന് സമീപം പട്രോളിംഗ് ഡ്യൂട്ടിക്കിടെയാണ് സജീറിനെ പിടികൂടുന്നത്. 720 ഗ്രാം കഞ്ചാവാണ് പിടിച്ചടുത്തത്. കറുത്ത പ്ലാസ്റ്റിക് കവറുകള്‍ സെല്ലോടോപ്പ് ഉപയോഗിച്ച് ഇരു കാലുകളുടെ തുടയിലും ഒട്ടിച്ചു വെച്ച നിലയിലായിരുന്നു കഞ്ചാവ്. എസ്.ഐ സജിമോന്‍, എ.എസ്.ഐ മെര്‍വിന്‍ ഡിക്രൂസ്, എസ്.സി.പി.ഒമാരയ ജയ്‌സന്‍, സുഷാദ്, സി.പി.ഒ ഷിഹാബ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post സർക്കാർ ജീവനക്കാർക്കു ശമ്പളം നൽകുന്നത് ബാധ്യതയാണ് എന്ന പ്രചരണം ശരിയല്ല : ഇ.ജെ.ബാബു.
Next post ഓണ്‍ലൈന്‍ ട്രേഡിങ്ങ് തട്ടിപ്പ്; ആറര ലക്ഷം തട്ടിയ കേസില്‍ ഒരാളെ തൃശൂരില്‍ നിന്ന് പൊക്കി വയനാട് സൈബര്‍ പോലീസ്
Close

Thank you for visiting Malayalanad.in