സരയു സ്വാശ്രയ സംഘം ബസ് സർവീസ് ഫ്ലാഗ് ഓഫ്‌ ചെയ്തു

തരുവണ .:
പാലിയാണ കോട്ടത്തറ മെച്ചന ‘സരയു’ സ്വയം സഹായ സ്വാശ്രയ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ബസ് സർവീസിന്റെ ഫ്ലാഗ് ഓഫ്‌ കർമ്മം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. പാലിയാണയിൽ നെഹ്‌റു മെമ്മോറിയൽ ഗ്രന്ഥലയത്തിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ്‌ എം.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംഘം പ്രസിഡന്റ്‌ പി.എസ് ശശിധരൻ, സെക്രട്ടറി ജയനാരായണൻ, ഗോവിന്ദൻ കളത്തിൽ, വിനോദ് പാലിയാണ, സുഭാഷ്,വിനോദ്,ശശികുമാർ,ഗോകുൽ,രഘു,രാജീവ്‌,സദാനന്ദൻ,രാജേഷ്, സച്ചിദാന്ദൻ എ,ഗംഗാധരൻ എം,സുഭാഷ് ആർ. പി,ഇസ്മായിൽ ഐ തുടങ്ങിയവർ സംസാരിച്ചു
തരുവണ-കുന്നുമ്മലങ്ങാടി-പാലിയാണ-കക്കടവ്-മുണ്ടക്കുറ്റി-കുറുമണി-വെണ്ണിയോട്-കോട്ടത്തറ-കോക്കുഴി-മണിയൻക്കോട്-മുണ്ടേരി-കൽപ്പറ്റ റൂട്ടിലാണ് സരയു ബസിന്റെ സേവനം. പ്രദേശത്തുക്കാരുടെ ദീർഘ നാളത്തെ യാത്ര ദുരിതത്തിന് പരിഹാരമായിരിക്കുകയാണ് പുതിയ ബസ് സർവീസ്.
സരയു സംഘത്തിന്റെ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങൾ പ്രശംസനീയവും മാതൃകാപരവുമാണെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു. ഗതാഗത പ്രയാസങ്ങൾ നേരിടുന്ന ഉൾഗ്രാമങ്ങളെ പരിഗണിച്ചുകൊണ്ട് ലാഭേച്ഛയില്ലാതെ ബസ് സർവീസ് നടത്താൻ സന്മനസ്സ് കാണിച്ച സംഘം അംഗങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ശമ്പള പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണം : വി.എൽ.രാകേഷ് കമൽ
Next post കനത്ത മഴ; മാനന്തവാടിയിലും പരിസര പ്രദേശങ്ങളിലും വെള്ളം കയറി
Close

Thank you for visiting Malayalanad.in