വെറ്റിനറി ഹോസ്പിറ്റലിലെ ഡോക്ടർമാരുടെ അനാസ്ഥക്കെതിരെ ക്ഷീരകർഷകരുടെ ഉപരോധസമരം.

കൽപ്പറ്റ ചീഫ് വെറ്റിനറി ഹോസ്പിറ്റലിലെ ഡോക്ടർമാരുടെ അനാസ്ഥ കാരണം സൈതലവി ചൊക്ലി എന്ന ക്ഷീര കർഷകന്റെ പശു ചത്തതിൽ പ്രതിഷേധിച്ച് ക്ഷീര കർഷകരുടെ നേതൃത്വത്തിൽ കൽപ്പറ്റ ചീഫ് വെറ്റിനറി ഹോസ്പിറ്റൽ ഉപരോധിച്ചു. കർഷകരുടെ കന്നുകാലികൾക്ക് ചികിത്സ ആവശ്യമായി വരുന്ന ഘട്ടത്തിൽ ഡോക്ടർമാരുടെ സേവനം ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് ഉപരോധ സമരം നടത്തിയത്. ഈ സ്ഥാപനത്തിലെ ചില ജീവനക്കാരുടെ പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ച് ഇതിനുമുമ്പും കർഷകർ സമരം നടത്തിയിരുന്നു. ചീഫ് വെറ്റിനറി ഓഫീസറുടെ ചാർജ് വഹിക്കുന്ന ഡോക്ടർ മനോജുമായി സമരക്കാർ ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ പശു നഷ്ടപ്പെട്ട ക്ഷീര കർഷകന് നഷ്ടപരിഹാരം നൽകുമെന്നും -കർഷകരുടെ പരാതികൾ പരിഹരിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകിയതിന്റെ അടിസ്ഥാനത്തിൽ ഉപരോധം അവസാനിപ്പിച്ചു.ഉപരോധ സമരം ഐ.എൻ.ടി.യു.സി വയനാട് ജില്ലാ പ്രസിഡണ്ട് പി പി ആലി ഉദ്ഘാടനം ചെയ്തു . പി കെ മുരളി അധ്യക്ഷത വഹിച്ചു ഗിരീഷ് കൽപ്പറ്റ അലവി വടക്കേതിൽ അരുൺ ദേവ് ബിജു കരിമത്തിൽ എം എം മാത്യു ,ബാബു മാത്യു,നാസർ വെങ്ങപ്പള്ളി, എം എം കാർത്തികേയൻ ടി,സാദത്ത് , ഷാജഹാൻ മുണ്ടേരി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പനങ്കണ്ടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ഹെഡ്മാസ്റ്റർക്ക് സ്വീകരണം നൽകി.
Next post വാളത്തൂര്‍ ക്വോറി:കോണ്‍ഗ്രസ്സ് സമരത്തിലേക്ക്: ക്വാറി പ്രദേശം ടി.സിദ്ധിഖ് എം.എല്‍.എ സന്ദര്‍ശിച്ചു
Close

Thank you for visiting Malayalanad.in