കല്‍പ്പറ്റ:എലസ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികളുടെ കുട്ടികള്‍ക്ക് ബാംഗ്ലൂര്‍ പ്രവാസി കോണ്‍ഗ്രസ്സ് കമ്മിറ്റിയുടേയും, ആയുഷ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റേയും, എം.എല്‍.എ കെയറിന്റേയും നേതൃത്വത്തില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. കഴിഞ്ഞ കുറച്ച് മാസങ്ങളായി എസ്റ്റേറ്റ് അടച്ചിട്ട സാഹചര്യത്തില്‍ സാമ്പത്തികമായി ഏറെ പ്രയാസമനുഭവിക്കുകയാണ് തൊഴിലാളികള്‍. ഈ പശ്ചാത്തലത്തിലാണ് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി.സിദ്ധിഖ് മുന്‍കൈയെടുത്ത് എസ്റ്റേറ്റിലെ നൂറിലധികം കുട്ടികള്‍ക്കാണ് ചടങ്ങില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്. ചടങ്ങില്‍ അഡ്വ.സത്യന് പുത്തൂര്‍ അദ്ധ്യക്ഷത വഹിച്ചു. കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി.സിദ്ധിഖ് ഉദ്ഘാടനം ചെയ്തു. ആയുഷ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ആദര്‍ശ്, ഡോ.നകുല്‍, പി പി ആലി, ഗിരീഷ് കൽപ്പറ്റ, നജീബ് കരണി, നഗരസഭ മെമ്പര്‍മാരായ രാജാറാണി, സുഭാഷ് പി.കെ തുടങ്ങിയവര്‍ സംസാരിച്ചു.
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...