മാനന്തവാടി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ടുകള്‍ പിടിച്ചു വെച്ച് വികസന പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിക്കുന്ന എല്‍ ഡി എഫ് സര്‍ക്കാരിനെതിരെയും വിവിധ ആവശ്യങ്ങളുന്നയിച്ചും ലോക്കല്‍ ഗവണ്മെന്റ് മെമ്പേഴ്സ് ലീഗ് ഒപ്പ് മതില് പ്രതിഷേധം സംഘടിപ്പിച്ചു. തദ്ധേശ സ്ഥാപനങ്ങള്‍ക്ക് ലഭിക്കേണ്ട ഫണ്ട് ഉടന്‍ നല്‍കുക, കുടിശ്ശിക വരുത്തിയ സാമൂഹ്യ പെന്ഷന് പെട്ടന്ന് ലഭ്യമാക്കുക, ലൈഫ് ഗുണഭോക്താക്കള്‍ക്ക് ആവശ്യമായ ഫണ്ട് നല്‍കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.കുഞ്ഞബ്ദുല്ല ഉദ്ഘാടനം ചെയ്ത യോഗത്തില്‍ ബി.ഡി അരുണ്‍കുമാര്‍ സ്വാഗതം പറയുകയും മുനിസിപ്പല്‍ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പി.വി.എസ് മൂസ അധ്യക്ഷത വഹിക്കുകയും ചെയ്തു. യൂത്ത് ലീഗ് മണ്ഡലം വൈ.പ്രസിഡന്റ് കബീര്‍ മാനന്തവാടി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ.സിന്ധു സെബാസ്റ്റ്യന്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലേഖ രാജീവന്, കൗണ്‍സിലര്‍മാരായ അശോകന് കൊയിലേരി, വി.യു ജോയി, സുബൈര്‍ എ.പി, നൗഫല്‍ സ്റ്റൈല്‍, ഷബീര്‍ സൂഫി, സലീം. പി.എച്ച് എന്നിവര്‍ സംസാരിച്ചു
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...