ഫ്ളെയർ എം.എൽ.എ എക്സലൻസ് അവാർഡ് സമ്മാനിച്ചു.

ഐ.സി ബാലകൃഷ്ണൻ എം.എൽ.എയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ഫ്ളെയറിന്റെ നേതൃത്വത്തിൽ ബത്തേരി നിയോജക മണ്ഡലത്തിലെ എൽ.എസ്.എസ്, യു എസ്.എസ്, എൻ.എം. എം.എസ് വിജയികളേയും എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരേയും, നൂറു ശതമാനം നേടിയ വിദ്യാലയങ്ങളേയും അനുമോദിച്ചു. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്ത അനുമോദന സമ്മേളനത്തിൽ ജില്ലാ കളക്ടർ ഡോ.രേണുരാജ് മുഖ്യാതിഥിയായിരുന്നു. നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ് അധ്യക്ഷയായി. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയൻ, നെൻമേനി പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയൽ, പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാർ , നെൽമേനി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടിജി ചെറുതോട്ടിൽ ,ഡി.ഡി.ഇ ശശീന്ദ്രവ്യാസ്, ഹയർസെക്കൻഡറി കോഡിനേറ്റർ ഷിവി കൃഷ്ണൻ, ഫ്ളെയർ കോ – ഓർഡിനേറ്റർ കെ.വി മനോജ്, കൺവീനർ ടി.ജി സജി, ബേബി വർഗ്ഗീസ്, ജയ മുരളി, എൻ.എം വിജയൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വില വർദ്ധന:മാവേലി സ്റ്റോറിന് മുമ്പിൽ കോൺഗ്രസ്സ് പ്രവർത്തകർ ധർണ്ണ നടത്തി.
Next post സംസ്ഥാന സർക്കാർ പെൻഷൻ പരിഷ്ക്കരണ നടപടികൾ ആരംഭിക്കണമെന്ന് കെ.എസ് എസ് പി.എ. ( KSSPA).
Close

Thank you for visiting Malayalanad.in