വില വർദ്ധന:മാവേലി സ്റ്റോറിന് മുമ്പിൽ കോൺഗ്രസ്സ് പ്രവർത്തകർ ധർണ്ണ നടത്തി.

വെള്ളമുണ്ട:- നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവിൽ പ്രതിഷേധിച്ച് കെ.പി.സി.സി ആഹ്വാന പ്രകാരം നടന്ന മാവേലി സ്റ്റോറുകൾക്കു് മുമ്പിൽ നടത്തുന്ന സമരത്തിൻ്റെ ഭാഗമായി വെള്ളമുണ്ട മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളമുണ്ട മാവേലി സ്റ്റോറിൻ്റെ മുമ്പിൽ ധർണ്ണ സമരം നടത്തി. ഡി.സി.സി. വൈസ് പ്രസിഡണ്ട് മംഗലശ്ശേരി മാധവൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഷാജി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു.ടി.കെ.മമ്മൂട്ടി, ജെയിംസ് മാസ്റ്റർ ഞാറകുളം, പി.ടി. ജോയി, ഉനൈസ് .ഒ.ടി, എം.ലതിക, ഷൈജി ഷിബു, ജോസ് മാഞ്ചേരി ,എം.ജെ.ചാക്കോ, സി.പി.രാമചന്ദ്രൻ ,എന്നിവർ പ്രസംഗിച്ചു. ഷാജു മടത്തുപറമ്പിൽ, സതീശൻ വി.കെ, ഹിമബിനു, എം.ജെ.ജിൽസമ്മ, ലളിത ബാബു, ഷാജി പനമട, ചന്തു പുല്ലോറ, ഐ.സി.തോമസ് എന്നിവർ നേതൃത്വം നൽക്കി

Leave a Reply

Your email address will not be published. Required fields are marked *

Previous post നിത്യോപയോഗ സാധനങ്ങളില്ല: പാടിച്ചിറ സപ്ലൈകോയിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി.
Next post ഫ്ളെയർ എം.എൽ.എ എക്സലൻസ് അവാർഡ് സമ്മാനിച്ചു.
Close

Thank you for visiting Malayalanad.in