നിത്യോപയോഗ സാധനങ്ങളില്ല: പാടിച്ചിറ സപ്ലൈകോയിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി.

വരൾച്ചയും കാലവർഷ കെടുതിയും മുലം ജനങ്ങൾ വലിയ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുമ്പോൾ സപ്ലൈകോയിലും മാവേലി സ്റ്റോറുകളിലും നിത്യേപയോഗ സാധനങ്ങൾ എത്തിക്കാതെ ജനങ്ങളെ ദുരിതത്തിലാക്കുന്ന സർക്കാർ അലംഭാ വത്തിനെതിരെ കോൺഗ്രസ് മുള്ളൻകൊല്ലി മണ്ഡലം കമ്മറ്റി പാടിച്ചിറ സപ്ലൈകോയിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ഡിസിസി ജനറൽ സെക്രട്ടറി അഡ്വ: പി ഡി സജി ഉദ്ഘാടനം ചെയ്തു.
മണ്ഡലം വൈസ് പ്രസിഡന്റ് ജോസ് കണ്ടൻതുരുത്തി അദ്ധ്യക്ഷത വഹിച്ചു . വി ടി തോമസ് ജോയി വാഴയിൽ , പി കെ വിജയൻ , മേഴ്സി ബെന്നി , സിഡി തങ്കച്ചൻ , ജോർജ്ജ് എടപ്പാട്ട് ., വിൻസൻ ചൂനാട്ട് , പത്മകുമാരി , മനോജ് ഉതുപ്പാൻ , മനോജ് കടുപ്പിൽ , തുടങ്ങിയവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *