അന്താരാഷ്ട്ര ലഹരി വിരുദ്ധദിനമാചരിച്ചു മേപ്പാടി: ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ഫാർമസി, നഴ്സിംഗ് വിദ്യാർത്ഥികളെയും അധ്യാപകരെയും പങ്കെടുപ്പിച്ചുകൊണ്ട് ലഹരി വിരുദ്ധ പ്ലക്കാർഡുകളുമായി ക്യാമ്പസിൽ മനുഷ്യ ചങ്ങല തീർത്തു. ഫാർമസി കോളേജ് പ്രിൻസിപ്പാൾ ഡോ. ലാൽ പ്രശാന്ത് എം എൽ ന്റെ അധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനം മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ മനോജ് നാരായണൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജനറൽ മെഡിസിൻ വിഭാഗം മേധാവി ഡോക്ടർ അനീഷ് ബഷീർ, നഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ ഡോ. ലിഡ ആൻറണി, ഡെപ്യൂട്ടി ജനറൽ മാനേജർമാരായ സൂപ്പി കല്ലങ്കോടൻ, ഡോ. ഷാനവാസ് പള്ളിയാൽ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന ബോധവൽക്കര പരിപാടി മാനസികാരോഗ്യ വിഭാഗം മേധാവി ഡോ. ഷെഫീൻ ഹൈദര്‍, സിവിൽ എക്സൈസ് ഓഫീസർ വജീഷ് കുമാർ എന്നിവർ നേതൃത്വം നൽകി. ഫാംഡി വിദ്യാർഥികൾ തയ്യാറാക്കിയ ബോധവൽക്കരണ ലഘുലേഖ പൊതുജനങ്ങൾക്ക് വിതരണം ചെയ്യുകയും ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. വൈസ് പ്രിൻസിപ്പാൾ ഡോ രാജേഷ് ആർ എസ് ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...