രണ്ടര വയസ്സിൽഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി അമർ യസ്ദാൻ

തരുവണ: ഇളം പ്രായത്തിലെ വിവിധ രാജ്യങ്ങളുടെ പതാകകൾ, വ്യക്തികൾ സാധനങ്ങൾ, സ്ഥലങ്ങൾ എന്നിവയുടെ പേരുകൾ മന:പാഠമാക്കി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിന് അർഹനായി അമർ യസ്ദാൻ. നൂറ്റി അമ്പതോളം പേരുകൾ പഠിച്ചെടുത്താണ് അമർ യസ്ദാൻ ഈ നേട്ടം കൈവരിച്ചത്. നിമിഷങ്ങള്‍ക്കകം പേരുകൾ പറയാനും ആദ്യ അവസാനം വരെ തിരിച്ചും മറിച്ചും ഓർത്തെടുക്കാനും ഈ രണ്ടര വയസ്സുകാരൻ മിടുക്ക് കാണിക്കുന്നു . കഴിഞ്ഞ ദിവസമാണ് യസ്ദാന്റെ റെക്കോര്‍ഡ് നേട്ടം ഔദ്യോഗിക പ്രഖ്യാപനമായി വന്നത്. നേരത്തെ തന്നെ പല പേരുകളും പഠിച്ചെടുക്കാൻ ഈ മിടുക്കന്‍ താല്‍പര്യം കാണിച്ചിരുന്നു. വിവിധ രാജ്യങ്ങളുടെ പതാകകൾ കാണിച്ച് നിമിഷങ്ങൾക്കകകം തെറ്റാതെ പറയും. കൂടാതെ പ്രധാന വ്യക്തികളുടെ പേരുകളും തെറ്റില്ലാതെ പറയാൻ ഈ കുരുന്നു പ്രതിഭക്ക് കഴിയും. തരുവണ സ്വദേശി പുനത്തിക്കണ്ടി സ്വഫ്വാൻ ഇ. വി സഫാനത്ത് ദാമ്പതികളുടെ മകനായ അമർ യസ്ദാൻ ഗണിത, കായിക രംഗത്തും തത്പരനാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post വന്യജീവി ആക്രമണങ്ങൾ: സർക്കാർ അടിയന്തരമായി ഇടപെടണം- കെ സി വൈ എം മാനന്തവാടി രൂപത
Next post ഭർത്താവിന് വിദേശത്ത് ജോലി വാഗ്‌ദാനം ചെയ്ത് ഭാര്യയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസ്; ഡൽഹി സ്വദേശി പിടിയിൽ
Close

Thank you for visiting Malayalanad.in