സംസ്ഥാന ടൂറിസം വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ ജില്ലാ മഡ് ഫെസ്റ്റിന് ജൂലൈ ആറ് മുതല്‍ തുടക്കമാവും. ജില്ലയിലെ മൂന്ന് താലൂക്കുകൾ കേന്ദ്രീകരിച്ച് മത്സരങ്ങള്‍ നടക്കും. മഡ് ഫെസ്റ്റിന്റെ ഭാഗമായി മഡ് ഫുട്ബോള്‍, മഡ് കബഡി, മഡ് വോളിബോള്‍, മഡ് ഹാന്റ് റസ്ലിങ്, മണ്‍സൂണ്‍ ട്രക്കിങ്, മണ്‍സൂണ്‍ ക്രിക്കറ്റ്, സൈക്ലിങ്, മണ്‍സൂണ്‍ മാരത്തോണ്‍ എന്നിവ സംഘടിപ്പിക്കും. മാനന്തവാടി താലൂക്കിലെ മത്സരങ്ങള്‍ വളളിയൂര്‍കാവ് അമ്പലത്തിനോട് ചേര്‍ന്ന വയലിലും, ബത്തേരിയില്‍ സപ്ത റിസോര്‍ട്ടിന് സമീപത്തും, വൈത്തിരി താലൂക്കിലെ മത്സരങ്ങള്‍ കാക്കവയലിലുമാണ് നടത്തുന്നത്. മഴക്കാല വിനോദ സഞ്ചാരം പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ടൂറിസം വകുപ്പും, ഡി.ടി.പി.സിയും ചേര്‍ന്നാണ് മഡ്ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.
മണ്‍സൂണ്‍ മാരത്തോണ്‍, മഡ് ഫുട്ബോള്‍ (മാനന്തവാടി താലൂക്ക് മത്സരം), മഡ് വോളിബോള്‍ മത്സരം (ജില്ലാതലമത്സരം)–7593892957. മഡ് ഫുട്ബോള്‍ (വൈത്തിരി താലൂക്ക് മത്സരം), മഡ് ഫുട് ബോള്‍ (ട്രേഡ്മത്സരം), മഡ് ഫുട്ബോള്‍(ജില്ലാതലമത്സരം), മഡ് ഫുട്ബോള്‍ (സംസ്ഥാനതലമത്സരം)-7593892961. മണ്‍സൂണ്‍ ക്രിക്കറ്റ്, മഡ് പഞ്ചഗുസ്തി, മഡ്വടംവലി (ജില്ലാതലമത്സരം),മഡ്കബഡി -7593892954. മഡ് ഫുട്ബോള്‍മത്സരം(ബത്തേരിതാലൂക്ക് മത്സരം)-7593892960. മണ്‍സൂണ്‍ ട്രക്കിംഗ്-7593892954. കയാക്കിംഗ്മത്സരം-7593892952.
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...