വിദേശ വനിതക്കെതിരെ ലെംഗികാതിക്രമം; റിസോര്‍ട്ട് ജീവനക്കാരനെ തിരുനെല്ലി പോലീസ് പിടികൂടി

– നെതര്‍ലാന്‍ഡുകാരിയായ യുവതി ജൂണ്‍ നാലിന് എ.ഡി.ജി.പിക്ക് ഇമെയില്‍ മുഖാന്തിരം പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്.
തിരുനെല്ലി: റിസോര്‍ട്ടിലെ മസാജ് സെന്ററില്‍ വെച്ച് വിദേശ വനിതക്കെതിരെ ലൈംഗികാതിക്രമം നടത്തിയ റിസോര്‍ട്ട് ജീവനക്കാരനെ തിരുനെല്ലി പോലീസ് പിടികൂടി. തലപ്പുഴ, യവനാര്‍കുളം, എടപ്പാട്ട് വീട്ടില്‍ ഇ.എം. മോവിനെ(29)യാണ് തിരുനെല്ലി ഇന്‍സ്‌പെക്ടര്‍ ലാല്‍ സി. ബേബിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്്റ്റ് ചെയ്തത്. നെതര്‍ലാന്‍ഡുകാരിയായ യുവതി ജൂണ്‍ നാലിന് എ.ഡി.ജി.പിക്ക് ഇമെയില്‍ മുഖാന്തിരം പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് അറസ്്റ്റ്. കേസെടുത്ത വിവരമറിഞ്ഞ് ഒളിവിലായിരുന്ന ഇയാളെ ശനിയാഴ്ചയാണ് വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. തിരുനെല്ലിയിലെ ക്ലോവ് റിസോര്‍ട്ടിലെ മസാജ് സെന്റില്‍ വെച്ചാണ് തിരുമ്മുകാരനായ പ്രതി വിദേശവനിതയെ മസാജ് ചെയ്യുന്ന സമയം ലൈംഗികാതിക്രമം നടത്തിയത്. വിദേശ വനിതക്ക് ഇയാളുടെ ഫോട്ടോ അയച്ചുകൊടുക്കുകയും പ്രതിയെ തിരിച്ചറിഞ്ഞിട്ടുമുള്ളതുമാണ്. ഇയാളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയെ റിമാന്‍ഡ് ചെയ്തു. സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ വിനീത്, രതീഷ്, അഭിജിത്ത് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വാളത്തൂർ കരിങ്കൽ ക്വാറിക്ക് ലൈസൻസ് നൽകരുത്: പഞ്ചായത്ത് ഓഫീസ് ധർണ്ണ നടത്തി
Next post മെഡിക്കൽ കോളേജിന് എസ്.ഡി.പി.ഐ. വീൽചെയർ നൽകി.
Close

Thank you for visiting Malayalanad.in