അമിതമായി ഈടാക്കിയ തുക മുഴുവൻ വിദ്യാർത്ഥികൾക്കും തിരികെ നൽകും: കെ എസ് യു സമരം അവസാനിപ്പിച്ചു.

മീനങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ അഡ്മിഷൻ സമയത്ത് മുഴുവൻ വിദ്യാർത്ഥികളിൽ നിന്നും അമിതമായി നിർബന്ധിത പിരിവ് നടത്തിവരികയായിരുന്നു മീനങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ വിഷയത്തിൽ മീനങ്ങാടി ഗവൺമെന്റ് സ്കൂളിലെ അധ്യാപകരെ കെ.എസ്‌.യു വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധിക്കുകയും വിദ്യാർത്ഥികളിൽ നിന്ന് അമിതമായി ഈടാക്കിയ പണം തിരികെ നൽകാമെന്ന് പ്രിൻസിപ്പാൾ ഉൾപ്പെടെയുള്ള അധ്യാപകർ ഉറപ്പ് നൽകിയതിനെ തുടർന്ന് കെഎസ്‌യു സമരം അവസാനിപ്പിച്ചു ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് ഗൗതം ഗോകുൽദാസ്, ബേസിൽ സാബു, അനന്തപത്മനാഭൻ, അസ്ലം ഷേർഖാൻ, ബേസിൽ ജോർജ്, അക്ഷയ് കെ, ആതിൽ തുടങ്ങിയവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *

Previous post സിന്ധുവിന്റെ മരണം: സമഗ്ര അന്വേഷണവും കുടുംബത്തിന് സാമ്പത്തിക സഹായവും വേണമെന്ന് പി കെ ജയലക്ഷ്മി
Next post വന്യ മൃഗ ശല്യം മൂലം തകർന്ന വയനാടിനുള്ള ഇരുട്ടടി ആണ് ഇ-പാസ് സംവിധാനമെന്ന് മലയോര കർഷക സംഘം.
Close

Thank you for visiting Malayalanad.in