സിന്ധുവിന്റെ മരണം: സമഗ്ര അന്വേഷണവും കുടുംബത്തിന് സാമ്പത്തിക സഹായവും വേണമെന്ന് പി കെ ജയലക്ഷ്മി

കൽപ്പറ്റ: വെള്ളമുണ്ട എടത്തിൽ പട്ടിക വർഗ്ഗ നഗറിലെ സുരേഷിന്റെ ഭാര്യ സിന്ധു വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നേഴ്സുമാരുടെ അനാസ്ഥ മൂലം മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് മുൻ പട്ടികവർഗ്ഗ ക്ഷേമ വകുപ്പുമന്ത്രി എസിസി അംഗവുമായ പി കെ ജയലക്ഷ്മി ആവശ്യപ്പെട്ടു അരിവാൾ രോഗിയായ സിന്ധു എന്ന 23 കാരി കാൽമുട്ട് വേദനയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത് ഹിന്ദുവിനോടും അമ്മ ഗീതയോടും ഭർത്താവ് സുരേഷിനോടും വളരെ മോശമായാണ് വയനാട് മെഡിക്കൽ Others ആശുപത്രിയിലെ അരിവാൾ കോശ ചികിത്സ വാർഡിലെ രണ്ടുനേഴ്സുമാർ പെരുമാറിയത്. യഥാർത്ഥ സമയത്ത് നേഴ്സുമാർ ഡോക്ടറെ വിളിക്കാത്തതിനാൽ ആണ് മാരണം സംഭവിച്ചതെന്ന് സിന്ധുവിന്റെ അമ്മ ഗീതയും ഭർത്താവും സുരേഷും പറയുന്നു ജില്ലാ മെഡിക്കൽ ഓഫീസർക്കും ആരോഗ്യ മന്ത്രികൾക്കും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. രാഷ്ട്രീയ ഇടപെടലിനെ തുടർന്നാണ് പരാതി അട്ടിമറിച്ചതെന്ന് സംശയിക്കുന്നുവെന്ന് പി കെ ജയലക്ഷ്മി പ്രസ്താവനയിൽ പറഞ്ഞു. സിന്ധുവിന്റെ കുടുംബത്തിന് അർഹമായ സാമ്പത്തിക സഹായം നൽകാൻ പട്ടികവർഗ്ഗ വികസന വകുപ്പ് തയ്യാറാക്കണം. സിന്ധുവിന്റെ കുട്ടിയുടെ ജീവിത ചെലവിനും തുടർന്നുള്ള വിദ്യാഭ്യാസ ചെലവുകൾക്കുമായി സാമ്പത്തിക സഹായം അനുവദിക്കണം. കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ചികിത്സയിൽ കഴിയുന്നവരെയും കൂട്ടിരിപ്പുകാരെയും അവഹേളിച്ച നേഴ്സുമാർക്കെതിരെ പട്ടികവർഗ്ഗക്കാർക്കെതിരെയുള്ള അതിക്രമം തടയൽ നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നും ജയലക്ഷ്മി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഫെഡറേഷൻ ഓഫ് ഡെഫ് വിദ്യാഭ്യാസ പുരസ്കാരങ്ങൾ വിതരണം ചെയ്തു.
Next post അമിതമായി ഈടാക്കിയ തുക മുഴുവൻ വിദ്യാർത്ഥികൾക്കും തിരികെ നൽകും: കെ എസ് യു സമരം അവസാനിപ്പിച്ചു.
Close

Thank you for visiting Malayalanad.in