നർഗീസ് ബീഗത്തിന് ബേബി പോൾ സ്മാരക പുരസ്കാരം സമ്മാനിച്ചു.

കൽപ്പറ്റ: സാമൂഹ്യ സേവന രംഗത്തെ മാതൃകാപരമായ പ്രവർത്തനങ്ങളെ മുൻനിർത്തി നർഗീസ് ബീഗത്തിന് ബേബി പോൾ സ്മാരക പുരസ്കാരം സമ്മാനിച്ചു. അശരണരായവരെയും രോഗികളെയും ഭവനരഹിതരെയും കണ്ടെത്തി അവർക്ക് ആവശ്യമായ സഹായം എത്തിക്കുന്നതിൽ നർഗീസ് ബീഗം നടത്തിവരുന്ന പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയമാണെന്ന് പുരസ്കാരം സമ്മാനിച്ചുകൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരയ്ക്കാർ പറഞ്ഞു. ജ്യോതി നിവാസ് ഡയറക്ടർ ജോണി. പി. എ അധ്യക്ഷനായിരുന്നു. മിറർ സെന്റർ ഫോർ സോഷ്യൽ ചേഞ്ച് ഡയറക്ടർ പി.പി.തോമസ് അനുസ്മരണ പ്രഭാഷണം നടത്തി. ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി ഡയറക്ടർ സി. കെ. വിഷ്ണുദാസ് കാലാവസ്ഥ വ്യതിയാനവും വയനാടും എന്ന വിഷയത്തിൽ വാർഷിക പ്രഭാഷണം നടത്തി. നർഗീസ് ബീഗം, ഷിബു കുറുമ്പേമഠം, പി. സി.ജോസ്, സി.കെ. ദിനേശൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ജനാധിപത്യവും മതേതരത്വവും ഭരണഘടനയും സംരക്ഷിക്കേണ്ടത് എൻ.ഡി.എ ഘടകകക്ഷികളുടെ പ്രധാന ഉത്തരവാദിത്വം : എൻ.സി.പി ( എസ്) വയനാട് ജില്ലാ കമ്മിറ്റി
Next post ഒളിമ്പിക് ദിനാഘോഷം – വിവിധ കായിക പരിപാടികൾ നടത്തി
Close

Thank you for visiting Malayalanad.in