കൽപ്പറ്റ:
കാപ്പിച്ചെടികളിൽ കായകളുടെ വളർച്ചയുടെ പ്രാരംഭ ഘട്ടത്തിൽ ലഭിക്കുന്ന തുടർച്ചയായ മഴ ചെടികളുടെ ചുവട്ടിൽ വെള്ളം കെട്ടിക്കിടക്കുന്നതിനും കായകളുടെ കൊഴിഞ്ഞു പോക്കിനും ഇടയാക്കുന്നതാണ്. തീർത്തും പ്രതികൂലമായ ഈ കാലാവസ്ഥയിൽ അറബിക്ക , റോബസ്റ്റ ഇനങ്ങളിൽ കറുത്ത അഴുകൽ ഞെട്ട് ചീയ്യൽ തുടങ്ങിയ രോഗങ്ങൾ വർദ്ധിക്കുന്നതായി കണ്ടു വരുന്നുണ്ട്. പൊതുവിൽ 5 മുതൽ 8 ശതമാനം വരെ അറബിക്ക ഇനത്തിലും 10 മുതൽ 15 ശതമാനം വരെ റോബസ്റ്റ ഇനത്തിലും കായകൾ കൊഴിഞ്ഞു പോകുന്നത് സ്വാഭാവികമാണ്. ഇത്തരത്തിലുള്ള സ്വാഭാവിക കൊഴിഞ്ഞു പോക്കിലും കൂടുതലായി കായകൾ കൊഴിഞ്ഞു പോകുന്നുണ്ടെങ്കിൽ അത് പ്രതികൂല കാലാവസ്ഥ കാരണം ചെടികളുടെ ചുവട്ടിൽ വെള്ളം കെട്ടി നിൽക്കുന്നത് കൊണ്ടോ മഴക്കാലത്ത് കണ്ട് വരുന്ന കറുത്ത അഴുകൽ, ഞെട്ട് ചീയ്യൽ തുടങ്ങിയ രോഗങ്ങൾ കൊണ്ടോ ആയിരിക്കും. ഇത്തരത്തിൽ അനിയന്ത്രിതവും അസ്വാഭാവികവുമായ കായകളുടെ കൊഴിഞ്ഞ് പോക്ക് ശ്രദ്ധയിൽ പെട്ടാൽ കർഷകർ ചുവടെ ചേർത്തത് പ്രകാരമുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടതാണ്. 1. ചെടികളുടെ ചുവട്ടിൽ വെള്ളം കെട്ടി നിൽക്കാതെ ഒഴുക്കി കളയാനാവശ്യമായ സംവിധാനം ഏർപ്പെടുത്തുക. 2 കാപ്പിച്ചെടികളുടെ ചുവട്ടിൽ നിന്ന് ചവറുകൾ നീക്കം ചെയ്ത് നാലു ചെടികളുടെ മധ്യഭാഗത്തേക്ക് മാറ്റി വെക്കുക. ഇത് ചെടികളുടെ ചുവട്ടിൽ അധികം വെള്ളം കെട്ടി നിൽക്കാതിരിക്കാനും ചെടികളുടെ ചുവട്ടിൽ നിന്ന് വേഗത്തിൽ അധിക ഈർപ്പം മാറ്റുന്നതിനും സഹായിക്കും. 3 ചെടികളിലെ വായു സഞ്ചാരം ഉറപ്പ് വരുത്തുന്നതിന് അരയടി തുറക്കൽ, കമ്പച്ചികറുകൾ നീക്കല്‍ എന്നിവ ചെയ്യേണ്ടതാണ്. 4. വേരിന്‍റെയും കായകളുടേയും വളർച്ച വേഗത്തിലാക്കുന്നതിന് ഏക്കർ ഒന്നിന് ഒരു ചാക്ക് യൂറിയ എന്ന കണക്കിൽ മഴയുടെ ഇടവേളകളിൽ പ്രയോഗിക്കേണ്ടതാണ്. 5. നിലവിലെ സാഹചര്യത്തിൽ രോഗബാധയുള്ള ചെടികളുടെ ഭാഗങ്ങൾ (ഇലകൾ, കായകൾ, കാപ്പിച്ചെടികളിൽ വീണു കിടക്കുന്ന തണൽ മരങ്ങളുടെ ഇലകൾ ) ശേഖരിച്ച് മണ്ണിൽ കുഴിച്ചു മൂടി നശിപ്പിക്കേണ്ടതാണ്. രോഗവ്യാപനം തടയുന്നതിന് ഇത് സഹായകമാകും. 6. രോഗബാധിതമായ ചെടികളുടെ വിവിധ ഭാഗങ്ങൾ മാറ്റിയതിനു ശേഷം മഴ വിട്ടുനിൽക്കുന്ന സമയത്ത് കുമിൾനാശിനിയായ പൈറോക്ലോസ്ട്രോബിൻ ,+ എപോക്സികൊണസോൾ (ഓപ്പറ ) അല്ലെങ്കില്‍ ടെബുകോണസോൾ 25.9% ഇസി (ഫോളിക്കൂർ ) 200 മില്ലി 200 ലിറ്റർ വെള്ളത്തിൽ 50 മില്ലി പ്ലാനോഫിക്സും ലഭ്യമായ ഏതെങ്കിലും വെറ്റിംഗ് ഏജന്റും ചേർത്ത് സ്പ്രേ ചെയ്യേണ്ടതാണ്. കായ പൊഴിയുന്നതും രോഗം പടരുന്നതും കുറയ്ക്കുന്നതിന് ഇലകളുടെ രണ്ടു വശങ്ങളിലും വളർന്നു വരുന്ന കായകളിലും തളിരുകളിലും സ്പ്രേ ചെയ്യാൻ ശ്രദ്ധിക്കേണ്ടതാണ് എന്ന് ജോയന്‍റ് ഡയറക്ടര്‍ കോഫീ ബോര്‍ഡ് ചുണ്ടേല്‍ അറിയിച്ചു.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...