കണിയാമ്പറ്റ.. കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ജൂൺ 5 പരിസ്ഥിതി ദിനത്തിൽ കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ ചീക്കല്ലൂരിൽ രണ്ടാമത്തെ പച്ചത്തുരുത്ത് ആരംഭിച്ചു. പച്ച തുരുത്തിൽ തൈകൾ നട്ടു കൊണ്ട് പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുൽ ഗഫൂർ കാട്ടി ഉദ്ഘാടനം ചെയ്തു ചടങ്ങിൽ കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി എച്ച് നൂരിശ അധ്യക്ഷനായി. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻന്റിങ് കമ്മിറ്റി ചെയർപേഴ്സൺ കെ കുഞ്ഞായിഷ. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ നജീബ് കരണി. മെമ്പർമാരായ സുജേഷ്. സരിത മണികണ്ഠൻ. ബിന്ദു. കാർത്തിയാനി എൻജിനീയർ അസ്നാദ്. ഓവർസിയർ ബഷീർ തുടങ്ങിയവർ സംസാരിച്ചു