വെള്ളാർമല ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വിജയികളെ ആദരിച്ചു.

. വെള്ളാർമല ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ 2023 24 അധ്യയനവർഷത്തിലെ എസ്എസ്എൽസി , പ്ലസ് ടു, എൻ എം എം എസ് , എൽ എസ് എസ് വിജയികളെ ആദരിച്ചു.പിടിഎ പ്രസിഡണ്ട് നജ്മുദ്ദീന്റെ അധ്യക്ഷതയിൽ നിയോജകമണ്ഡലം എംഎൽഎ അഡ്വ.ടി. സിദ്ദീഖ് വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി. ഉദ്ഘാടനം ചെയ്തു.എസ്എസ്എൽസിക്ക് 100% വിജയം നേടിയമുഴുവൻ വിദ്യാർഥികൾക്കും ഉപഹാരങ്ങൾ നൽകി. എസ് എം സി ചെയർമാൻ നിഷാദ് കൈപ്പുള്ളി ,പിടിഎ വൈസ് പ്രസിഡണ്ട് റഫീഖ്,മുൻ പിടിഎ പ്രസിഡണ്ട് രാംകുമാർ ,സീനിയർ അസിസ്റ്റൻറ് വി ഉണ്ണികൃഷ്ണൻ ,സ്റ്റാഫ് സെക്രട്ടറി ഡോ. അനീഷ് ശങ്കർ എന്നിവർ ആശംസകൾ നേർന്നു.പ്രിൻസിപ്പാൾ ഭവ്യാ ലാൽ സ്വാഗതവും,എം പി ടി എ പ്രസിഡണ്ട് സഹന നന്ദിയും രേഖപ്പെടുത്തി.ചടങ്ങിൽ അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളുമടക്കം നിരവധി പേർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കേരള പോലീസ് അസോസിയേഷൻ പഠനോപകരണ വിതരണം ചെയ്തു.
Next post പരിസ്ഥിതി ദിനത്തിൽ പുതിയ പച്ച തുരുത്ത് ആരംഭിച്ചു
Close

Thank you for visiting Malayalanad.in