കേരള പോലീസ് അസോസിയേഷൻ പഠനോപകരണ വിതരണം ചെയ്തു.

കൽപ്പറ്റ: കേരള പോലീസ് അസോസിയേഷൻ വയനാട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എടപ്പെട്ടി ഗവ.എൽ.പി സ്കൂളിൽ പഠനോപകരണ വിതരണം നടത്തി. വിതരണോദ്ഘാടനം വയനാട് അഡീഷണൽ എസ്.പി വിനോദ് പിള്ള നിർവ്വഹിച്ചു. പോലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് .എസ്.ആർ ഷിനോദാസ് മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് എൻ.പി. ജിനേഷ് കുമാർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഷീബ വേണുഗോപാൽ, പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ശ്രീ. ഇർഷാദ് മുബാറക്, പി.ടി.എ. വൈസ് പ്രസിഡണ്ട് ശ്രീ. ജോഷി കെ.എം , മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി. ജിജി വിജിത്ത്, മുൻ വാർഡ് മെമ്പർ ശ്രീ. ജെയിൻ ആൻറണി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സ്കൂൾ പ്രധാനധ്യാപകൻ . പി. എസ് ഗിരീഷ് കുമാർ സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് എം.എച്ച് ഹഫീസ് റഹ്മാൻ നന്ദിയും പറഞ്ഞു. പോലീസ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് . ബിപിൻ സണ്ണി , ട്രഷറർ . ബിഗേഷ്, സംസ്ഥാന നിർവാഹക സമിതിയംഗം .എൻ. ബഷീർ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പശ്ചിമഘട്ടത്തെ തകർക്കുന്ന ഭൂ പതിവ് ഭേദഗതി ബിൽ നടപ്പിലാക്കരുത് : പശ്ചിമഘട്ട സംരക്ഷണ സമിതി
Next post വെള്ളാർമല ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വിജയികളെ ആദരിച്ചു.
Close

Thank you for visiting Malayalanad.in