പശ്ചിമഘട്ടത്തെ തകർക്കുന്ന ഭൂ പതിവ് ഭേദഗതി ബിൽ നടപ്പിലാക്കരുത് : പശ്ചിമഘട്ട സംരക്ഷണ സമിതി

കേരള നിയമസഭ പാസാക്കിയ ഭൂ പതിവ് ഭേദഗദിബില്ല് 2023 (ബില്ല് നമ്പർ 173 ) പശ്ചിമഘട്ടത്തിന്റെ ശിഥിലീകരണത്തിനും വന നശീകരണം ത്വരിതപെടുത്തുന്നതിനും ജലസ്രോതസ്സുകൾ ഇല്ലാതാക്കുന്നതിനും കെട്ടിടചട്ടങ്ങൾ ദുർബപെടുത്തുന്നതിനും പൊതുഇടങ്ങൾ ഇല്ലാതാക്കുന്നതിനും സർവോപരി കേരളത്തിന്റെ സുസ്ഥിര വികസനമെന്ന കാഴ്ചപ്പാട് കാലഹരണപെടുത്തുന്നതിനുമല്ലാതെ സർക്കാരിലേക്ക് വന്നുചേരേണ്ട ലക്ഷ കണക്കായ ഏക്കർ പൊതുഭൂമി അനധികൃതമായി കൈവശം വെച്ചിരിക്കുന്ന കുത്തകകളെയും ഭൂ മാഫിയകളെയും സഹായിക്കാനുമല്ലാതെ മറ്റെന്തിനാണെന്ന് ജനപ്രതിനിധികളെങ്കിലും തുറന്നു പറയാൻ തയ്യാറായില്ലെങ്കിൽ വയനാട്ടിലെ പരിസ്ഥിതി പുരോഗമന മനുഷ്യാവകാശ സംഘടനകളെ ഏകോപിപ്പിച്ചുകൊണ്ട് ഈ ബില്ലിനെതിരെയുള്ള പ്രക്ഷോഭം ശക്തമാക്കാൻ ജൂൺ 5 പരിസ്ഥിതി ദിനത്തിൽ കൽപ്പറ്റയിൽ പശ്ചിമഘട്ട സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു
പശ്ചിമഘട്ട സംരക്ഷണ സമിതി വയനാട് ജില്ലാകമ്മറ്റി ഭാരവാഹികളായി പി ജി.മോഹൻദാസ് (പ്രസിഡണ്ട് ) , ബഷീർആനന്ദ്ജോൺ (സെക്രട്ടറി ) , കെ വി പ്രകാശ് , ഷിബു കുറുമ്പേമടം, ഗഫൂർ വെണ്ണിയോട് , അരവിന്ദൻ മാസ്റ്റർ , ഷിബു മേപ്പാടി (എക്സികുട്ടിവ് ) എന്നിവരെ തിരഞ്ഞെടുത്തു . അരവിന്ദൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വർഗീസ് വട്ടേക്കാട്ടിൽ ഭൂ പതിവ് ഭേദഗതിബിൽ വയനാട്ടിൽ സൃഷ്ടിക്കുന്നപ്രത്യാഘാദങ്ങൾ വിശദീകരിച്ചു സുലോചനരാമകൃഷ്ണൻ, പ്രേമലത, കെ വി പ്രകാശ്, ഗഫൂർ വെണ്ണിയോട്, ഷിബു കുറുമ്പേമടം, ഗോകുൽദാസ്,എംകെ ഷിബു,രാജേഷ് മുട്ടിൽ ബഷീർആനന്ദ്ജോൺ എന്നിവർ സംസാരിച്ച യോഗത്തിൽ പി ജി മോഹൻദാസ് സ്വാഗതവും നസീമ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പരിസ്ഥിതി ബോധവൽക്കരണ മാരത്തൺ നടത്തി.
Next post കേരള പോലീസ് അസോസിയേഷൻ പഠനോപകരണ വിതരണം ചെയ്തു.
Close

Thank you for visiting Malayalanad.in