വയനാട് ജില്ലാ സബ്ജുനിയർ ഫുട്ബോൾ ടീം ജേഴ്സി പ്രകാശനം ചെയ്തു.

കൽപ്പറ്റ: തൃക്കരിപ്പൂരിൽ വെച്ച് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ സബ്ജുനിയർ ഫുട്ബോൾ ടീമിനെ അബ്ദുറഹ്മാൻ ഗൗഫ് നയിക്കും. 20 അംഗ ടീമിൽ സരനാഥ് വി ആർ വൈസ് ക്യാപ്റ്റൻ. മുജീബുറഹ്മാൻ മുഖ്യ പരിശീലകനും ഷാഹുൽ ഉപ പരിശീലകനുമാണ്. ടീമിനുള്ള ജേഴ്സിയുടെ പ്രകാശനം പനമരം ഫിറ്റ്കാസ ടർഫിൽ വെച്ച് പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആസ്യ ടീച്ചർ നിർവ്വഹിച്ചു. ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ട് കെ റഫീഖ് അദ്ധ്യക്ഷനായി. സെക്രട്ടറി ബിനു തോമസ്, കെ എഫ് എ എക്സിക്യുട്ടീവ് അംഗം ഷമീം ബക്കർ, സലീം കടവൻ, മൻസൂർ അലി, നിശാന്ത് മാത്യു, സാദിഖ് പനമരം എന്നിവർ സംസാരിച്ചു. എറണാകുളവുമായുള്ള ആദ്യ മത്സരത്തിൽ 3 ഗോളുകൾ വീതം നേടി സമനിലയിലായി. വ്യാഴായ്ച രാവിലെ പാലക്കാടുമായാണ് രണ്ടാം മത്സരം

Leave a Reply

Your email address will not be published. Required fields are marked *

Previous post ലഹരി മാഫിയ;പ്രതികളിലൊരാളുടെ സഹോദരന്റെ പേരിലുള്ള കാറുകളും പിതാവിന്റെ പേരിലുള്ള 14.49 സെന്റ് സ്ഥലവും പോലീസ് ഫ്രീസ് ചെയ്തു.
Next post പരിസ്ഥിതി ബോധവൽക്കരണ മാരത്തൺ നടത്തി.
Close

Thank you for visiting Malayalanad.in