ലഹരി മാഫിയ;പ്രതികളിലൊരാളുടെ സഹോദരന്റെ പേരിലുള്ള കാറുകളും പിതാവിന്റെ പേരിലുള്ള 14.49 സെന്റ് സ്ഥലവും പോലീസ് ഫ്രീസ് ചെയ്തു.
ലഹരി കടത്തുകാര്‍ അനധികൃതമായി സമ്പാദിച്ച സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന നടപടികള്‍ തുടരുന്നു
– മീനങ്ങാടിയില്‍ 348 ഗ്രാം എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയിലായ സംഭവത്തില്‍ പ്രതികളിലൊരാളുടെ സഹോദരന്റെ പേരിലുള്ള കാറുകളും, പിതാവിന്റെ പേരിലുള്ള 14.49 സെന്റ് സ്ഥലവും ഫ്രീസ് ചെയ്തു കൊണ്ടുള്ള ഉത്തരവിറങ്ങി
– കഴിഞ്ഞ ദിവസങ്ങളില്‍ മേപ്പാടി പോലീസും തിരുനെല്ലി പോലീസും എം.ഡി.എം.എ കേസ് പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിരുന്നു. – വരും ദിവസങ്ങളിലും ഫ്രീസിങ് നടപടി തുടരും
മീനങ്ങാടി: ലഹരി വിറ്റ് നേടിയതെല്ലാം കണ്ടുകെട്ടി ലഹരിമാഫിയയുടെ അടിത്തറ തോണ്ടി തുടച്ചുനീക്കാനുള്ള കര്‍ശന നടപടികള്‍ തുടര്‍ന്ന് വയനാട് പോലീസ്. എന്‍.ഡി.പി.എസ് നിയമത്തിലെ 68 എഫ് വകുപ്പ് ഉപയോഗിച്ച് ലഹരി വില്‍പന കൊണ്ട് അനധികൃതമായി സമ്പാദിച്ച സ്വത്തുകളെല്ലാം കണ്ടുകെട്ടാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. മീനങ്ങാടിയില്‍ 348 ഗ്രാം എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയിലായ സംഭവത്തില്‍ പ്രതികളിലൊരാളായ ഹാഫിസിന്റെ സഹോദരന്റെ പേരിലുള്ള കാറുകളും, പിതാവിന്റെ പേരിലുള്ള 14.49 സെന്റ് സ്ഥലവും ഫ്രീസ് ചെയ്തുകൊണ്ടുള്ള ഓര്‍ഡർ മീനങ്ങാടി പോലീസ് ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ പി.ജെ. കുര്യാക്കോസ് ഇറക്കി. മറ്റു വരുമാന മാര്‍ഗങ്ങളൊന്നുമില്ലാത്ത ഇവര്‍ കാറുകള്‍ വാങ്ങിയതും ഭൂമി വാങ്ങിയതും ഹാഫിസിന്റെ ലഹരി വില്‍പന കൊണ്ടുള്ള വരുമാനം കൊണ്ടാണെന്ന് അന്വേഷണത്തില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് നടപടി. ഇതു സംബന്ധിച്ചുള്ള സ്ഥീരികരണത്തിനായുള്ള റിപ്പോര്‍ട്ട് ചെന്നൈ ആസ്ഥാനമായുള്ള സ്മഗ്‌ളേഴ്‌സ് ആന്‍ഡ് ഫോറിന്‍ എക്സ്ചേഞ്ച് മാനിപ്പുലേറ്റേഴ്സ് അഥോറിറ്റി (സഫേമ)ക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ മേപ്പാടി പോലീസും തിരുനെല്ലി പോലീസും എം.ഡി.എം.എ കേസ് പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനുള്ള നടപടികളെടുത്തിരുന്നു.
കഴിഞ്ഞ ഏപ്രില്‍ ആറിന് 348 ഗ്രാം എം.ഡി.എം.എയുമായി പാലക്കാട് മണ്ണാര്‍ക്കാട്, പാട്ടകുണ്ടില്‍ വീട്ടില്‍, ഹാഫിസ്(24), കണ്ണൂര്‍, തലശ്ശേരി, സുഹമ മന്‍സില്‍ ടി.കെ. ലാസിം(26) എന്നിവരെ പിടികൂടിയ സംഭവത്തിലാണ് മീനങ്ങാടി പോലീസിന്റെ നിര്‍ണായക നീക്കം. മീനങ്ങാടി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും പോലീസ് ജീപ്പ് കണ്ട് പരിഭ്രമിച്ച ഇവരെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ എം.ഡി.എം.എ കണ്ടെടുത്തത്. ഈ കേസിന്റെ തുടരന്വേഷണത്തിലാണ് പ്രതികളുടെ സ്വത്തുവിവരങ്ങള്‍ പോലീസ് അന്വേഷിച്ചത്. ലാസിമിന് അനധികൃതമായി സമ്പാദിച്ച് സ്വത്തുക്കളുണ്ടെന്ന് കണ്ടെത്തിയിട്ടില്ല. ഹാഫിസിന്റെ മൂന്ന് സഹോദരങ്ങള്‍ക്കും പിതാവിനും മറ്റു വരുമാന മാര്‍ഗങ്ങള്‍ ഇല്ലെന്നും അനധികൃതമായി സമ്പാദിച്ച സ്വത്തുവകകള്‍ ഉണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഹാഫിസിന്റെ സഹോദരന്റെ ഉടമസ്തതതയിലുള്ള ഇന്നോവ, നിസാന്‍ ടെറാനോ കാറുകളും, ഇവരുടെ പിതാവ് 2022 ജൂണ്‍ മുതല്‍ 2024 മാര്‍ച്ച് വരെയുള്ള കാലയളവില്‍ പാലക്കാട്, അരനെല്ലൂരില്‍ വാങ്ങിയ 14.49 സെന്റ് ഭൂമിയും ഹാഫിസിന്റെ ലഹരി വില്‍പനയിലുള്ള വരുമാനം കൊണ്ട് അനധികൃതമായി സമ്പാദിച്ചതാണെന്ന് കണ്ടെത്തി. ഇതെല്ലാം മരവിപ്പിക്കുന്നതിനായുള്ള ഉത്തരവാണ് മീനങ്ങാടി ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ഇറക്കിയത്. ഇവയെല്ലാം അനുമതിയോടെയല്ലാതെ കൈമാറ്റം ചെയ്യാനോ കൈകാര്യം ചെയ്യാനോ പാടില്ല.
അനധികൃതമായി സമ്പാദിക്കപ്പെട്ടതാണെന്ന് കണ്ടെത്തിയാല്‍ ലഹരികടത്ത് സംഘാംഗങ്ങളുടെയും അവരുടെ ബന്ധുക്കളുടെയും സ്വത്തുക്കള്‍ കണ്ടു കെട്ടാന്‍ നിയമമുണ്ട്. ഇത്തരത്തില്‍ ലഹരി സംഘങ്ങളുടെയും അവരെ സഹായിക്കുന്നവരുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനുള്ള നീക്കം ജില്ലയിലുടനീളം പോലീസ് തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ വയനാട് പോലീസ് കൊമേഴ്ഷ്യല്‍ അളവില്‍ എം.ഡി.എം.യുമായി യുവാക്കളെ പിടികൂടിയ സംഭവങ്ങളിലും അവരുടെ സ്വത്തുവകകളെ കുറിച്ചന്വേഷിക്കാനും അനധികൃതമായി സമ്പാദിച്ചതെന്ന് തെളിഞ്ഞാല്‍ കണ്ടുകെട്ടാനുമുള്ള നടപടികള്‍ തുടങ്ങി. ജില്ലയിലേക്കും സംസ്ഥാനത്തിലേക്കുമുള്ള ലഹരി ഒഴുക്ക് തടയുന്നതിനായി കര്‍ശന നടപടികളാണ് വയനാട് പോലീസ് സ്വീകരിക്കുന്നത്.