മേപ്പാടി: ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിലെ സന്നദ്ധ കൂട്ടായ്മയായ ആസ്റ്റർ വളന്റിയേഴ്സും ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ വയനാട് ഘടകവും സംയുക്തമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പ്രസ്തുത ദിനചാരണത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ കളറിങ്, ചിത്രരചനാ മത്സരങ്ങളിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും എക്സിക്യൂട്ടീവ് ട്രസ്റ്റി യു ബഷീർ സർട്ടിഫിക്കറ്റും പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു. പിന്നീട് ഹോസ്പിറ്റൽ ലോബിയിൽ നടന്ന ചടങ്ങിൽ എൽ പി, യു പി, ഹൈസ്കൂൾ തലങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ വിദ്യാർത്ഥികൾക്കുള്ള ക്യാഷ് പ്രൈസും ഫലകവും വിതരണം ചെയ്തു. ഒപ്പം നടന്ന ബോധവത്കരണ പരിപാടി ജനറൽ മെഡിസിൻ വിഭാഗം മേധാവിയും അഡീഷണൽ മെഡിക്കൽ സൂപ്രണ്ടുമായ ഡോ. അനീഷ് ബഷീർ ഉദ്ഘാടനം നിർവഹിച്ചു. തുടർന്നു നടന്ന ക്ളാസിന് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ സുദർശൻ പുട്ടുസ്വാമി, ശ്വാസകോശ രോഗ വിഭാഗം മേധാവി ഡോ. സന്തോഷ് കുമാർ, ഡോ. അപർണ്ണ എന്നിവർ നേതൃത്വം നൽകി. കൂടാതെ താഴെ അരപ്പറ്റ അംഗൺവാടി കുട്ടികളുടെ ഫ്ലാഷ്മോബും സംഘടിപ്പിച്ചു. ഡെപ്യൂട്ടി ജനറൽ മാനേജർമാരായ സൂപ്പി കല്ലങ്കോടൻ, ഡോ. ഷാനവാസ് പള്ളിയാൽ, ഐ.ഡി.എ വയനാട് പ്രതിനിധി ഡോ. ഫ്രൺസ് ജോസ് തുടങ്ങിയവർ സംസാരിച്ചു. ആസ്റ്റർ വളന്റിയർ കോർഡിനേറ്റർ മുഹമ്മദ് ബഷീർ, മുഹ്സിന, പ്രജിത എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനവും പിന്നീട് നടന്നു.ഇതോടെയാണ് പരിപാടികൾ സമാപിച്ചത്.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...