ബത്തേരി: ഒന്നര ലക്ഷത്തോളം വില വരുന്ന മൂന്ന് പോത്തുകളെ മോഷ്ടിച്ചു കടന്നു കളഞ്ഞയാളെ ഒരാഴ്ചക്കുള്ളിൽ ബത്തേരി പോലീസ് പിടികൂടി. മൂലങ്കാവ് സ്വദേശി, ചോമ്പാളൻ വീട്ടിൽ മജീദ് (36) നെയാണ് ബത്തേരി എസ്.ഐ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വ്യാഴാഴ്ച പിടികൂടിയത്. നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും സൈബർ സെല്ലിന്റെ സഹായത്തോടെ ശാസ്ത്രീയാന്വേഷണം നടത്തിയുമാണ് പോലീസ് പ്രതിയിലേക്കെത്തിയത്. ഈ കേസിൽ മറ്റു പ്രതികളുണ്ടോയെന്നും പോലീസ് അന്വേഷിച്ചു വരികയാണ്.
25.05.2024 വെള്ളിയാഴ്ച്ച രാത്രിയാണ് മോഷണം നടന്നത്. മൂലങ്കാവ് വട്ടുവാടി എന്ന സ്ഥലത്തു താമസിക്കുന്ന മുനീറിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് പോത്തുകളെയാണ് മോഷ്ടിച്ച് മജീദ് വണ്ടിയിൽ കടത്തിയത്. പോത്തുകളെ തൊട്ടിൽപ്പാലത്തെത്തിച്ച് തൊട്ടിൽപാലം സ്വദേശിയ്ക്ക് 50000 രൂപയ്ക്ക് വിൽക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. എസ്.സി.പി.ഓ രജീഷ്, സിപിഒമാരായ അജ്മൽ, വരുൺ എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...