ഒന്നര ലക്ഷത്തോളം വില വരുന്ന പോത്തുകളെ മോഷ്ടിച്ച സംഭവം; മോഷ്ടാവിനെ ഒരാഴ്ചക്കുള്ളിൽ ബത്തേരി പോലീസ് പിടികൂടി

ബത്തേരി: ഒന്നര ലക്ഷത്തോളം വില വരുന്ന മൂന്ന് പോത്തുകളെ മോഷ്ടിച്ചു കടന്നു കളഞ്ഞയാളെ ഒരാഴ്ചക്കുള്ളിൽ ബത്തേരി പോലീസ് പിടികൂടി. മൂലങ്കാവ് സ്വദേശി, ചോമ്പാളൻ വീട്ടിൽ മജീദ് (36) നെയാണ് ബത്തേരി എസ്.ഐ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വ്യാഴാഴ്ച പിടികൂടിയത്. നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും സൈബർ സെല്ലിന്റെ സഹായത്തോടെ ശാസ്ത്രീയാന്വേഷണം നടത്തിയുമാണ് പോലീസ് പ്രതിയിലേക്കെത്തിയത്. ഈ കേസിൽ മറ്റു പ്രതികളുണ്ടോയെന്നും പോലീസ് അന്വേഷിച്ചു വരികയാണ്.
25.05.2024 വെള്ളിയാഴ്ച്ച രാത്രിയാണ് മോഷണം നടന്നത്. മൂലങ്കാവ് വട്ടുവാടി എന്ന സ്ഥലത്തു താമസിക്കുന്ന മുനീറിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് പോത്തുകളെയാണ് മോഷ്ടിച്ച് മജീദ് വണ്ടിയിൽ കടത്തിയത്. പോത്തുകളെ തൊട്ടിൽപ്പാലത്തെത്തിച്ച് തൊട്ടിൽപാലം സ്വദേശിയ്ക്ക് 50000 രൂപയ്ക്ക് വിൽക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. എസ്.സി.പി.ഓ രജീഷ്, സിപിഒമാരായ അജ്മൽ, വരുൺ എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

Previous post 2023 -24 വർഷത്തെ മികച്ച മെന്റൽ ഹെൽത്ത് പരിശീലനത്തിനുള്ള ഇന്ത്യ ബ്രാൻഡ് ഐക്കൺ അവാർഡ് മൈൻഡ് ടൂണിംഗ് ആർട്ടിന് .
Next post പയനമൊട്ടൻകുന്ന് കോളനിയിലെ കുടുംബ അംഗങ്ങൾ പുകയില വിരുദ്ധ ദിന പ്രതിജ്ഞ എടുത്തു
Close

Thank you for visiting Malayalanad.in