കൽപ്പറ്റ : കെ.എസ്.യു വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്ഥാപകദിന ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ കോണ്ഗ്രസ് കമ്മിറ്റി ഓഫീസിൽ വെച്ച് സ്ഥാപകദിന സംഗമവും വയനാട്ടിലെ പാവപെട്ട വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ കിറ്റിന്റെ വിതരണോദ്ഘാടനവും ജില്ലാ കോണ്ഗ്രസ് കമ്മിറ്റി അധ്യക്ഷൻ എൻ.ഡി അപ്പച്ചൻ നിർവഹിച്ചു. യോഗത്തിൽ കെ.എസ്.യു വയനാട് ജില്ലാ പ്രസിഡന്റ് അഡ്വ.ഗൗതം ഗോകുൽദാസ് അധ്യക്ഷത വഹിച്ചു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക, ഡിസിസി വൈസ് പ്രസിഡന്റ് ഒ.വി അപ്പച്ചൻ, ബി .സുരേഷ്ബാബു, ഗോകുൽദാസ് കോട്ടയിൽ, മുബാരിഷ് ആയ്യാർ, മെൽ എലിസബത്ത്, കെ.എസ്.യു കൽപ്പറ്റ നിയോജകമണ്ഡലം പ്രസിഡന്റ് അനന്തപത്മനാഭൻ, റിതു സുൽത്താന, അസ്‌ലം ഷേർഖാൻ, അതുൽ തോമസ്, ബേസിൽ ജോർജ്, അൻസിൽ വൈത്തിരി, യാസീൻ പഞ്ചാര, അർജുൻ ദാസ്, തുടങ്ങിയവർ നേതൃത്വം നൽകി. സ്കൂളുകൾ തുറക്കാൻ പോകുന്ന സന്ദർഭത്തിൽ വയനാട് ജില്ലയിലെ പഠനോപകരണങ്ങൾ വാങ്ങാൻ ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് താങ്ങാവുക എന്ന ലക്ഷ്യത്തോടെയാണ് “കൈത്താങ്ങാവാം അവർ പഠിക്കട്ടെ” എന്ന പദ്ധതി കെ.എസ്.യു വയനാട് ജില്ലാ കമ്മിറ്റി ആവിഷ്കരിച്ചിരിക്കുന്നത്. അൻപതോളം വിദ്യാർത്ഥികൾക്ക് സ്ഥാപകദിനത്തിൽ കിറ്റുകൾ നൽകുകയും തുടർന്ന് വരുംദിവസങ്ങളിൽ വയനാട് ജില്ലയിലൊട്ടാകെ 1000 വിദ്യാർത്ഥികൾക്ക് കിറ്റുകൾ വിതരണം ചെയ്യുകയും ചെയ്യും. സ്ഥാപകദിനത്തോടനുബന്ധിച്ച് പതാക ഉയർത്തലും രക്തസാക്ഷി അനുസ്മരണവും പഠനോപകരണ കിറ്റുകളുടെ വിതരണമുൾപ്പെടെ നിരവധി പരിപാടികളാണ് കെ.എസ്.യു വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്. പുതിയൊരു അധ്യയന വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ വിദ്യാർത്ഥികൾക്കായി അവകാശ സമര പോരാട്ടങ്ങളുമായി മുന്നിൽതന്നെ ഉണ്ടാകുമെന്ന് കെ.എസ്.യു നേതാക്കൾ അഭിപ്രായപ്പെട്ടു.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...