‘വായനക്കാരനും വായനശാലക്കുമൊപ്പം’ പുസ്തകങ്ങൾ കൈമാറി

സുൽത്താൻ ബത്തേരി: ‘വായനക്കാരനും വായനശാലക്കുമൊപ്പം’ എന്ന ക്യാമ്പയിന്റെ ഭാഗമായി വയനാട് ജില്ലയിലെ മൂന്നൂറോളം വരുന്ന മുഴുവൻ ലൈബ്രറികൾക്കും ജുനൈദ് കൈപ്പാണി രചിച്ച ഗ്രന്ഥമായ ‘വികേന്ദ്രീകൃതാസൂത്രണം ചിന്തയും പ്രയോഗവും’ സൗജന്യമായി വിതരണം ചെയ്തു. സഹൃദയർ സ്പോൺസർ ചെയ്യുന്ന പുസ്തകത്തിന്റെ കോപ്പി കേരളത്തിലെ പബ്ലിക്ക് ലൈബ്രറികളിലേക്ക് സൗജന്യമായി ലെറ്റ്സ്‌ പബ്ലിഷേഴ്സ്, ലൈബ്രറി കൗൺസിലിന്റെ സഹകരണത്തോടെ എത്തിച്ചു നൽകുന്ന ക്യാമ്പയിനാണ് ‘വായനക്കാരനും വായനശാലക്കുമൊപ്പം’ എന്നത്. സുൽത്താൻ ബത്തേരി നഗരസഭ കമ്മ്യൂണിറ്റി ഹാളിൽ നടന്ന വയനാട് ജില്ല ലൈബ്രറി കൗൺസിലിന്റെ അക്ഷര പുരസ്കാര സമർപ്പണ ചടങ്ങിൽ വെച്ചാണ് ഗ്രന്ഥകാരൻ ജുനൈദ് കൈപ്പാണി ലൈബ്രറി കൗൺസിൽ ഭാരവാഹികൾക്ക് പുസ്തകങ്ങൾ കൈമാറിയത്.
കഥാകൃത്ത് സുഭാഷ് ചന്ദ്രൻ, പ്രമുഖ ചരിത്രകാരൻ ഒ.കെ ജോണി, നോവലിസ്റ്റ് അർഷാദ് ബത്തേരി, ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ്‌ ടി. ബി സുരേഷ്,വൈസ് പ്രസിഡന്റ്‌ കെ. വിശാലാക്ഷി, സെക്രട്ടറി പി. കെ സുധീർ,സുൽത്താൻ ബത്തേരി നഗരസഭ ചെയർമാൻ ടി.കെ രമേശ്, പ്രാദേശിക ചരിത്ര ഗവേഷകൻ ഡോ. ബാവ കെ. പാലുകുന്ന് തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മാമ്പഴ പ്രേമികൾക്ക് സന്തോഷവാർത്തയുമായി ബെം​ഗളൂരു ലുലു മാളിൽ മാമ്പഴ മേള: 95ൽ അധികം ഇനങ്ങൽ പ്രദർശനത്തിന്
Next post സ്ത്രീകൾക്ക് മാത്രമായി പ്രത്യേക ഹെൽത്ത്‌ ചെക്ക് അപ്പ് പാക്കേജും ബോധവൽക്കരണവും നടത്തി.
Close

Thank you for visiting Malayalanad.in