ക്ഷേത്രത്തില്‍ മോഷണം നടത്തി കടന്ന് കളഞ്ഞയാളെ ദിവസങ്ങള്‍ക്കുള്ളില്‍ കമ്പളക്കാട് പോലീസ് പിടികൂടി

– നിരവധി മോഷണ കേസുകളില്‍ പ്രതിയായ യുവാവിനെ പിടികൂടിയത് മൈസൂരില്‍ നിന്ന്
കമ്പളക്കാട്: ക്ഷേത്രത്തില്‍ മോഷണം കടന്ന് കളഞ്ഞയാളെ രണ്ട് ദിവസത്തിനുള്ളില്‍ കമ്പളക്കാട് പോലീസ് പിടികൂടി. നിരവധി മോഷണ കേസുകളില്‍ പ്രതിയായ കുപ്പാടിത്തറ, മുണ്ടക്കുറ്റി, കുന്നത്ത് വീട്ടില്‍ അപ്പു എന്ന ഇജിലാല്‍(30)നെയാണ് കമ്പളക്കാട് പോലീസ് ഞായാറാഴ്ച പുലര്‍ച്ചെ മൈസൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. ഇയാളെ പടിഞ്ഞാറത്തറ സ്‌റ്റേഷനില്‍ ഡോസിയര്‍ ക്രിമിനലായി (പ്രഖ്യാപിത കുറ്റവാളിയായി) പ്രഖ്യാപിച്ചയാളാണ്. പടിഞ്ഞാറത്തറ, കമ്പളക്കാട്, മേപ്പാടി സ്‌റ്റേഷനുകളിലാണ് ഇയാള്‍ക്ക് കേസുകളുള്ളത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിക്കും, വെള്ളിയാഴ്ച രാവിലെക്കും ഇടയിലുള്ള സമയത്താണ് വിളമ്പുകണ്ടത്തുള്ള ബദിരൂര്‍ ശ്രീവേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ മോഷണം നടന്നത്. ക്ഷേത്രത്തിന്റെ ഓഫീസ് റൂം, തിടപ്പള്ളി സ്‌റ്റോര്‍ റും എന്നിവയുടെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയായിരുന്നു മോഷണം. സ്‌റ്റോര്‍ റൂമിലെ അലമാരയുടെ ലോക്കര്‍ തകര്‍ത്ത് 1.950 ഗ്രാം സ്വര്‍ണവും ഓഫിസിലെ മേശ തകര്‍ത്ത് 1500 -ഓളം രൂപയുമാണ് കവര്‍ന്നത്. ഡോഗ് സ്‌ക്വാഡ്, ഫിംഗര്‍പ്രിന്റ് വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ പിടികൂടി
Next post മാമ്പഴ പ്രേമികൾക്ക് സന്തോഷവാർത്തയുമായി ബെം​ഗളൂരു ലുലു മാളിൽ മാമ്പഴ മേള: 95ൽ അധികം ഇനങ്ങൽ പ്രദർശനത്തിന്
Close

Thank you for visiting Malayalanad.in