പുകയില ജന്യ രോഗങ്ങൾ കാരണം ആഗോള തലത്തിൽ മരണങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ പുകയില ഉത്പന്നങ്ങളുടെ ദൂഷ്യ ഫലങ്ങളെക്കുറിച്ച് സമൂഹത്തെ ഉദ്ബോധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോകാരോഗ്യ സംഘടന എല്ലാ വർഷവും മെയ് 31 ന് ലോക പുകയില വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്. പ്രസ്തുത ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികളിൽ പുകയില വിരുദ്ധ ദിന സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ സന്നദ്ധ കൂട്ടായ്മയായ ആസ്റ്റർ വളന്റിയേഴ്സും ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ വയനാട് ഘടകവും സംയുക്തമായി സ്കൂൾ വിദ്യാർത്ഥികൾക്കായി മെയ് 29 ന് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. എൽ പി സ്കൂൾ വിദ്യാർത്ഥികൾക്ക് കളറിങ് മത്സരവും യു പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ചിത്രരചനാ മത്സരവുമാണ് സംഘടിപ്പിക്കുന്നത്. വിജയിക്കുന്നവർക്ക് ഫലകവും ക്യാഷ് പ്രൈസും കൂടാതെ പങ്കെടുക്കുന്ന എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങളും സർട്ടിഫിക്കറ്റും ലഭിക്കുന്നതായിരിക്കും. ഹോസ്പിറ്റൽ ബ്ലോക്കിൽ രാവിലെ 10 മണിക്കാരംഭിക്കുന്ന മത്സരങ്ങളുടെ കൂടുതൽ വിവരങ്ങൾക്ക് 9744282362, 8111881299 നമ്പറുകളിൽ ബന്ധപെടുക.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...