കാവ്യഗുണത്തെ തിരിച്ചറിയുന്നില്ലെങ്കില്‍ കവികള്‍ക്കു നിലനില്‍പില്ല: കല്‍പറ്റ നാരായണന്‍: ഹൃദയസൂര്യന്‍ പ്രകാശനം ചെയ്തു

കല്‍പറ്റ: കാവ്യഗുണത്തെ തിരിച്ചറിയുന്നില്ലെങ്കില്‍ കവികള്‍ക്കു നിലനില്‍പില്ലെന്നും കവിതയെഴുത്തിനു നിരന്തരമായ തപസ്സും ഇച്ഛാശക്തിയും ഭാഷാബോധവും അനിവാര്യമാണെന്നും കവി കല്‍പറ്റ നാരായണന്‍. ചുണ്ടേല്‍ സ്വദേശിനി അമൃത മങ്ങാടത്തിന്റെ കവിതാസമാഹാരം ഹൃദയസൂര്യന്‍ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സാറ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി പുസ്തകം ഏറ്റുവാങ്ങി. വയനാട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ സുധീര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഉസ്മാന്‍ മദാരിക്കു നല്‍കി, ഡോ. ഷാനവാസ് പള്ളിയാല്‍ ആദ്യ വില്‍പന നിര്‍വഹിച്ചു. എഴുത്തുകാരന്‍ അലി പള്ളിയാല്‍ പുസ്തം പരിയപ്പെടുത്തി. കഥാകൃത്ത് സുദീപ് തെക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. കൈനാട്ടി പത്മപ്രഭ ലൈബ്രറിയില്‍ നടന്ന ചടങ്ങില്‍ കവി ശശി വെള്ളമുണ്ട, കവയിത്രി മാളവിക ആര്‍, ജോസഫ് പി.എ, ശിഖ, ടി.എന്‍ ശ്രീജിത്, ബീന സുരേഷ്, അമൃത മങ്ങാടത്ത് സംസാരിച്ചു. സാഹിത്യ പബ്ലിക്കേഷന്‍സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post നവജാത ശിശു പരിപാലനത്തിലെ നൂതന ആശയങ്ങളും സാങ്കേതിക മുന്നേറ്റവും : സംസ്ഥാനതല ഏകദിന ശില്പശാല നടത്തി.
Next post നാല് പതിറ്റാണ്ട് ചുമട്ട് തൊഴിലാളിയായിരുന്ന മൊയ്തുവിന് സംയുക്ത യൂണിയൻ യാത്രയയപ്പ് നൽകി.
Close

Thank you for visiting Malayalanad.in