ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഫാഷൻ വീക്കിന് ഒരുങ്ങി ലുലു ബെം​ഗ്ലൂരു ; രാജ്യാന്തര മോഡലുകളും മുൻനിര സിനിമാതാരങ്ങളുമടക്കം ഷോയിൽ അണിനിരക്കും.

08 മെയ് 2024 : ദേവദാസ് ടി . പി (ടെക്നോളജി മീഡിയ സ്പെഷ്യൽ കറസ്പോണ്ടൻ്റ് )
ആഗോള ബ്രാൻഡുകളുടെ ഏറ്റവും പുതിയ ട്രെൻഡുകൾ ഷോയിൽ അവതരിപ്പിക്കും ; കുട്ടികളുടെ റാംപ് വാക്ക് അടക്കം പ്രത്യേക ഷോകളും പരിപാടിക്ക് ഇരട്ടിനിറമേകും.
ബെം​ഗ്ലൂരു: ലോകത്തെ മുൻനിര ബ്രാൻ‌ഡുകളുടെ നൂതന ഫാഷൻ ട്രെൻഡുകൾ അവതരിപ്പിച്ച് , ലുലു ഫാഷൻ വീക്കിന് ബെംഗ്ലൂരു രാജാജി നഗർ ലുലു മാളിൽ തുടക്കമാകുന്നു. ഇന്ത്യയിലെ പ്രശസ്തരായ ഫാഷന്‍ ഡിസൈനര്‍മാരും മോഡലുകളും സിനിമാതാരങ്ങളും അണിനിരക്കുന്ന ഷോ ഫാഷൻ പ്രേമികൾക്ക് വേറിട്ട അനുഭവമാണ് സമ്മാനിക്കുക. മെയ് 10ന് തുടങ്ങി മെയ് 12 വരെ നീളുന്നതാണ് ഷോ. ബെം​ഗ്ലൂരു ലുലു മാളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ച് ലുലു ഫാഷൻ വീക്ക് 2024ന്റെ ലോഗോ പ്രകാശനം ചെയ്തു.
ഫ്ലൈയിങ് മെഷീനുമായി സഹകരിച്ച് ലിവൈസ് അവതരിപ്പിക്കുന്ന ഫാഷൻ വീക്കിൽ ലോകോത്തര ബ്രാൻഡുകളുടെ ഏറ്റവും ആകർഷകമായ സ്പ്രിങ് സമ്മർ കളക്ഷനുകൾ പ്രദർശിപ്പിക്കും. ഫാഷൻ രംഗത്തെ ആകർഷകമായ സംഭാവനകൾ മുൻനിർത്തി ഫാഷൻ ടൈറ്റിലുകളും, മികച്ച വസ്ത്ര ബ്രാൻഡുകൾക്ക്എക്സ്ക്ലൂസിവ് ഫാഷൻ അവാർഡും സമ്മാനിക്കും. കുട്ടികളെ പങ്കെടുപ്പിച്ചുള്ള പ്രത്യേക ഷോ അടക്കം ആവേശ കാഴ്ചകളും ലുലു ഫാഷൻ വീക്ക് ബെംഗ്ലൂരു പതിപ്പിലുണ്ടാകും. പെപ്പെ ജീൻസ് ലണ്ടൻ, അമുക്തി, പീറ്റർ ഇംഗ്ലണ്ട്, ലൂയിസ് ഫിലിപ്പ്, ക്രോയ്ഡോൺ യുകെ, സിൻ ഡെനിം തുടങ്ങിയ ആഗോള ബ്രാൻുകൾ ഷോയിൽ മുഖ്യഭാഗമാകും. ലിവൈസ്, ഐഡന്റിറ്റി, മധുര ഫാമിലി, പാർക്ക് അവന്യൂ, ക്രിമസൗൺ ക്ലബ്ല്, ബ്ലാക്ക്ബെറീസ്, സെലിയോ, ലിനൺ ക്ലബ്, ക്ലാസിക് പോളോ, ജോക്കി, ബീച്ച് ക്ലബ്, ലിബാസ്, കാപ്രീസ്, മഗ്നോളിയ, വിഐപി, അമേരിക്കൻ ടൂറിസ്റ്റർ, സഫാരി, ജിനി ആൻഡ് ജോണി

Leave a Reply

Your email address will not be published. Required fields are marked *

Previous post സി.ആർ. ഋഷിക്ക് എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്.
Next post അൻപു ചാൾസ് 17 വർഷമായി പരിസ്ഥിതിക്കായി ഉലകം ചുറ്റുന്നു.
Close

Thank you for visiting Malayalanad.in