പോലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ

പുൽപ്പള്ളി: പോലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ. താനൂർ ഒസാൻ കടപ്പുറം ചെറിയമൊയ്‌തീൻ കനകത്ത് വീട്ടിൽ സി.എം മുഹമ്മദ്‌ റാഫി (23)യെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പുൽപള്ളി പോലീസും ചേർന്ന് പിടികൂടിയത്. പുൽപള്ളി സ്റ്റേഷൻ പരിധിയിലെ ഒരു കടയിൽ ചെന്ന് അവിടെ അനധികൃത മദ്യവിൽപ്പന നടക്കുന്നുണ്ടെന്നറിഞ്ഞ് വന്നതാണെന്നും ഷാഡോ പൊലീസാണെന്നും പറഞ്ഞ് കടയുടമയിൽ നിന്നും പണം ആവശ്യപ്പെടുകയുമായിരുന്നു. ഇയാൾ മുൻപ് കാപ്പ കേസിൽ പ്രതിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പോക്സോ കേസിൽ പ്രതിക്ക് 61 വർഷവും ജീവപര്യന്തവും തടവ് ശിക്ഷയും നാല് ലക്ഷം രൂപ പിഴയും വിധിച്ച് അതിവേഗ പോക്സോ കോടതി
Next post സി.ആർ. ഋഷിക്ക് എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്.
Close

Thank you for visiting Malayalanad.in