കാലാവസ്ഥ വ്യതിയാനം: കൃഷി നാശം: കൃഷിവകുപ്പ് നാളെ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും.

കൽപ്പറ്റ:വരൾച്ച രൂക്ഷമായി ബാധിച്ച് വയനാട് ജില്ല. വിളകൾ കരിഞ്ഞുണങ്ങി വൻ കൃഷി നാശം. കൃഷി വകുപ്പിൻ്റെ കണക്കനുസരിച്ച് ഇതുവരെ ഉണ്ടായത് എട്ട് കോടിയുടെ വിളനാശം. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കണക്കെടുപ്പ് തുടരുന്നു. : വയനാട്ടിൽ വേനൽ മഴ കുറഞ്ഞതോടെയാണ് വൻതോതിൽ കൃഷി കരിഞ്ഞുണങ്ങിയത്. വരൾച്ച ബാധിച്ച് വാഴ ഒടിഞ്ഞു തൂങ്ങുകയും കുല വിൽക്കാൻ പറ്റാത്ത വിധത്തിൽ ആവുകയും ചെയ്തു .വരൾച്ച ബാധിക്കാത്ത പ്രദേശങ്ങളിൽ ആകട്ടെ ഇടയ്ക്ക് കിട്ടിയ വേനൽ മഴക്കൊപ്പം കാറ്റുവീശി വാഴ നിലംപൊത്തി വലിയ കൃഷിനാശമാണ് കാർഷിക മേഖലയിൽ ഉണ്ടായത്. പുൽപ്പള്ളി, മുള്ളൻകൊല്ലി പൂതാടി പ്രദേശങ്ങളിൽ ആകട്ടെ വരൾച്ച രൂക്ഷമായതോടെ കുരുമുളക് കൃഷിക്കാണ് വ്യാപകമായ നഷ്ടമുണ്ടായത്. വയനാട്ടിൽ ഇതുവരെ ഇൻഷൂര്‍ ചെയ്ത 629 കർഷകരുടെ കൃഷികൾ നശിച്ച ഇനത്തിൽ ആറര കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഏകദേശം 35 ലക്ഷത്തോളം രൂപയുടെ നെല്ലും കരിഞ്ഞുണങ്ങി. ഇൻഷൂര്‍ ചെയ്യാത്ത 570 കർഷകരുടെ വിളകൾക്ക് നാശം ഉണ്ടാക്കിയതായും ഇതുവരെ കൃഷിവകുപ്പ് ശേഖരിച്ച് കണക്കുകളിൽ നിന്ന് വ്യക്തമാകുന്നു. മുള്ളൻ കൊല്ലി പഞ്ചായത്തിൽ മാത്രം 65 ലക്ഷം രൂപയുടെ കുരുമുളക് ചെടികൾ കരിഞ്ഞുണങ്ങി. 280 കർഷകരെ മുള്ളൻകൊലിയിൽ വരൾച്ച നേരിട്ട് ബാധിച്ചു. പുൽപ്പള്ളി പഞ്ചായത്തിലും സമാനമായ വരൾച്ചയാണ് അനുഭവപ്പെട്ടത്. 152 കർഷകരുടെ കുരുമുളക് ചെടികൾ പുൽപ്പള്ളിയിൽ കരിഞ്ഞുണങ്ങി. മാനന്തവാടി താലൂക്കി തവിഞ്ഞാൽ പഞ്ചായത്തിൽ ആണ് ഏറ്റവും കൂടുതൽ വിള നാശം ഉണ്ടായത്. 12 കർഷകർക്കായി 17 ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. തിരഞ്ഞെടുപ്പ് തിരക്കുകൾ കഴിഞ്ഞശേഷം കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയ കണക്കെടുപ്പ് ഇപ്പോഴും തുടരുകയാണ്. കണക്കെടുപ്പ് പൂർത്തിയായാൽ ഇപ്പോഴത്തെ നഷ്ടം ഇരട്ടിയാകും എന്നാണ് വിലയിരുത്തൽ. വരൾച്ച ബാധിത പ്രദേശമായി വയനാടിനെ പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ടു്. : വയനാട്ടിൽ കാലാവസ്ഥാ വ്യതിയാനം മൂലമുള്ള കൃഷിനാശത്തിന്റെ തോത് കൂടുതലാണെന്ന് കൃഷിവകുപ്പ് .കേരള കാർഷിക സർവകലാശാല വിദഗ്ധരുടെ സഹായത്തോടെ കൃഷി വകുപ്പ് വിശദമായ റിപ്പോർട്ട് തയ്യാറാക്കി കഴിഞ്ഞതായി ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ സി എസ് അജിത് കുമാർ പറഞ്ഞു. അനന്തര നടപടിക്കായി റിപ്പോർട്ട് നാളെ ജില്ലാ കലക്ടർക്കും സംസ്ഥാന സർക്കാരിനും സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post LULU FASHION WEEK 2024 SILICON VALLEY OF INDIA IS ALL SET TO WITNESS THE BIGGEST FASHION SHOWCASE EVER
Next post 422 പാക്കറ്റ് നിരോധിത ലഹരി ഉല്‍പ്പന്നങ്ങളുമായി ബംഗാള്‍ സ്വദേശിയെ ബത്തേരി പോലീസ് പിടികൂടി
Close

Thank you for visiting Malayalanad.in