നവരസ സ്കൂൾ ഓഫ് ഡാൻസ് ആൻ്റ് മ്യുസികിൻ്റെ 22- മത് വാർഷികാഘോഷം സംഘടിപ്പിച്ചു .

കലാ സാംസ്കാരിക മൂല്യമുള്ള തലമുറകളെ വാർത്തെടുക്കുന്ന നവരസ സ്ക്കൂൾ ഓഫ് ഡാൻസ് ആൻ്റ് മ്യുസിക്കിൻ്റെ 22-ാം മത് വാർഷികാഘോഷം ക്ലാസിക്കൽ ഡാൻസ് അരങ്ങേറ്റം, ഡാൻസ് ഷോ ആൻ്റ് മ്യൂസിക്കൽ ഇവൻ്റ് കൽപ്പറ്റയിൽ നടന്നു. കനകമഞ്ചീരം 2024 എന്ന പേരിൽ കൃഷ്ണ ഗൗഡർ ഹാൾ പുളിയാർ മല കൃഷ്ണ ഗൗഡർ ഹാളിലായിരുന്നു പരിപാടി. . നവരസ സ്ക്കൂൾ ഓഫ് ഡാൻസ് ആൻ്റ് മ്യുസിക്കിൻ്റെ ഉദ്ഘാടനം പ്രശ്സ്ത സിനിമാതാരം ലക്ഷ്മി ഗോപാലസ്വാമി നിർവഹിച്ചു. കൽപ്പറ്റ ആസ്ഥാനമായി കഴിഞ്ഞ 21 വർഷത്തിലധികമായി പ്രവർത്തിച്ചു വരുന്ന നൃത്ത സംഗീത കലാ പരിശീലന കേന്ദ്രമാണ് നവരസ സ്കൂൾ ഓഫ് ഡാൻസ് ആൻ്റ് മ്യുസിക് .ആയിരക്കണക്കിന് പഠിതാക്കളെ നൃത്ത മേഖലയിലേക്ക് കൈപിടിച്ചുയർത്തിട്ടുണ്ട്. സിനിമാ താരങ്ങളായ അനു സിത്താര, എസ്തർ അനിൽ തുടങ്ങിയവർ നവരസ കൽപ്പറ്റയിൽ നിന്നും പരിശീലനം നേടി കലാലോകത്ത് എത്തിയവരാണ്. കലാപഠനത്തോടൊപ്പം നിസഹായരും നിരാലംബരുമായവർക്ക് കൈത്താങ്ങായി സാമ്പത്തിക സഹായവും ചെയ്ത് വരാറുണ്ട്.. . പ്രശ്സ്ത സിനിമാതാരം അനുസിത്താര, വയനാട് എ ഡി എം കെ.ദേവകി എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. , കൽപ്പറ്റ എൻ എസ് എസ് എച്ച്എസ്എസ് പ്രിൻസിപ്പാൾ ബാബു പ്രസന്നകുമാർ, വെങ്ങപ്പള്ളി ശംസുൽ ഉലമാ പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ താജ്മൻസൂർ, ഐഡിയൽ പബ്ബിക് സ്കൂൾ മാനേജർ സി.കെ.സമീർ , . കൽപ്പറ്റ ഡി പോൾ പബ്ലിക് സ്കൂൾ മാനേജർ ഫാദർ മാത്യു പെരിയപ്പുറം, ഗാനരചയിതാവ് കുന്നത്തൂർ ജെ പ്രകാശ് , ഹൗസ്ഫുൾ സിനിമാ ടാക്കീസ് അഭിനേതാക്കളായ കിഷോർ ചീരാൽ, മാരാർ മംഗലത്ത് , മേക്കപ്പ് ആർടിസ്റ്റ് പി. ജോൺസൺ പുൽപ്പള്ളി , പി. യു ജോസ് എന്നിവരെ ആദരിച്ചു.എൽ.ജി.സുബാഷ് ,പി സുനീഷ് , എൻ.ആർ. മഹേഷ് കുമാർ , സി.കെ.ജിതേഷ് , എ.വിനീത മനോജ്, പി.കെ.കമലാക്ഷി , ഡോ.അർച്ചന ചന്ദ്രൻ ,മാനേജർ സലാം കൽപ്പറ്റ , പ്രധാന അധ്യാപിക രേണുക സലാം എന്നിവർ സംസാരിച്ചു .തുടർന്ന് ഡാൻസ് ഷോ ആൻറ് മ്യുസിക്കൽ ഇവെൻ്റ് ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വിദ്യാലയങ്ങൾ ജൂൺ മൂന്നിന് തുറക്കും.
Next post വയനാട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് പാലക്കാട് സ്വദേശി മരിച്ചു
Close

Thank you for visiting Malayalanad.in