കൽപ്പറ്റ വെള്ളാരം കുന്നിൽ വാഹനാപകടം .ഏറെ നേരം ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് വൈകുന്നേരം അഞ്ചരയോടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ടൂറിസ്റ്റ് ബസ്സും കൽപ്പറ്റയിലെക്ക് വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. കാറിൽ ഡ്രൈവർ മാത്രമെ ഉണ്ടായിരുന്നുള്ളൂ. ആർക്കും പരിക്കില്ല. വാഹനങ്ങളിൽ നിന്ന് ഓയിൽ റോഡിൽ വീണതിന് പിന്നാലെ മഴ പെയ്തതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. കൽപ്പറ്റയിൽ നിന്ന് പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി.അര മണിക്കൂറോളം ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ഫയർ ഫോഴ്സുദ്യോഗസ്ഥർ സോപ്പുപൊടിയും വെള്ളവുമുപയോഗിച്ച് റോഡ് കഴുകി വൃത്തിയാക്കിയ ശേഷം ആറ് മണിയോടെയാണ് ഗതാഗതം പുനരാരംഭിച്ചത്.