കൽപ്പറ്റ: കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ കായികമേള ഊർജ്ജ 2024 ഭാഗമായുള്ള അത്‌ലറ്റിക് മത്സരങ്ങൾ കൽപ്പറ്റ മുണ്ടേരി വയനാട് ജില്ല സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെട്ടു. വയനാട് ജില്ല അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറി ലൂക്കാ ഫ്രാൻസിസ് ദീപശിഖ ഏറ്റു വാങ്ങി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ രൂപത പ്രസിഡൻ്റ് ജിഷിൻ മുണ്ടക്കാത്തടത്തിൽ അധ്യക്ഷത വഹിച്ചു.
ആവേശകരമായ അത്‌ലറ്റിക്സ് മീറ്റിൽ തരിയോട് മേഖല ഒന്നാം സ്ഥാനവും, മുള്ളൻകൊല്ലി മേഖല രണ്ടാം സ്ഥാനവും നടവയൽ മേഖല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കായിക മേളയിൽ യുവാക്കളുടെ വിഭാഗത്തിൽ തരിയോട് മേഖലയിലെ തോമാസ് കാരക്കാട്ട്, യുവതികളുടെ വിഭാഗത്തിൽ നടവയൽ മേഖലയിലെ അനഘ ചാത്തംകണ്ടത്തിൽ, എന്നിവർ വ്യക്തിഗത ചാമ്പ്യൻമാരായി.
ജനറൽ സെക്രട്ടറി റ്റിജിൻ ജോസഫ് വെള്ളപ്ലാക്കിൽ, സെക്രട്ടറി അലീഷ ജേക്കബ് തെക്കിനാലിൽ, ഡെലിസ് സൈമൺ കാവുങ്കൽ, ട്രഷറർ ജോബിൻ തുരുത്തേൽ, കോഡിനേറ്റർ ജോബിൻ തടത്തിൽ, രൂപത ഡയറക്ടർ ഫാ.സാന്റോ അമ്പലത്തറ, ആനിമേറ്റർ സി. ബെൻസി ജോസ് എസ്.എച്ച്, രൂപത സിൻഡിക്കേറ്റ്, സ്റ്റേറ്റ് സെനറ്റ് സിൻഡിക്കേറ്റ് അംഗങ്ങൾ എന്നിവർ കായികമേളക്ക് നേതൃത്വം നൽകി. പതിമൂന്ന് മേഖലകളിലെ യുവജനങ്ങൾ പങ്കെടുത്തു.
എന്റെ എല്ലാ സിനിമകളിലും എന്റെ നാടുണ്ട്, ഈ നാടിന്റെയും ഇവിടുത്തെ മനുഷ്യരുടെയും കഥകൾ പറയാനാണ് എനിക്കിഷ്ടമെന്ന് ബേസിൽ ജോസഫ്. വയനാട് സാഹിത്യോത്സവത്തിന്റെ രണ്ടാം പതിപ്പിന്റെ മൂന്നാം ദിനത്തിൽ...
കോഴിക്കോട്: മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എംടി വാസുദേവൻ നായർ അന്തരിച്ചു. 91 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹൃദ്രോഗവും...
റാഞ്ചി : മെൻസ് അണ്ടർ 23 സ്റ്റേറ്റ് ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ രണ്ടാം തോൽവി. എട്ട് വിക്കറ്റിനാണ് ഡൽഹി കേരളത്തെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം...
മീനങ്ങാടി:പുറക്കാടി ക്ഷേത്രത്തിലേക്ക് ഒഴുകുകയാണ് ഭക്തജനങ്ങൾ . മൺഡല മഹോൽസവത്തിൻ്റെ ഭാഗമായി നടത്തിയ കഥകളി നേരിൽ കണ്ട് ആസ്വദിക്കുന്നതിനായാണ് ആയിരക്കണക്കിന് ആളുകൾ ഇന്നലെ ക്ഷേത്രത്തിലെത്തിയത്. കോട്ടക്കൽ പി.എസ്.വി. നാട്യസംഘത്തിൻ്റെ...
കല്‍പ്പറ്റ: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ ഒന്നാംഘട്ട ഗുണഭോക്തൃ കരട് പട്ടിക റദ്ദ് ചെയ്യണമെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ്ബ് ജില്ലാജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു....